മേലേടത്ത് രുക്മിണി ഇനി മണിമംഗലത്ത് മഹിളാമണി; വാനമ്പാടിക്ക് ശേഷം സ്വന്തം സുജാതയിലൂടെ മിനിസ്‌ക്രീനില്‍ തിരികെ എത്തി പ്രിയ മേനോന്‍

Malayalilife
topbanner
മേലേടത്ത് രുക്മിണി ഇനി മണിമംഗലത്ത് മഹിളാമണി; വാനമ്പാടിക്ക് ശേഷം സ്വന്തം സുജാതയിലൂടെ മിനിസ്‌ക്രീനില്‍ തിരികെ എത്തി പ്രിയ മേനോന്‍

ളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. സീരിയല്‍ അവസാനിച്ച് നാളുകളായെങ്കിലും സീരിയലിലെ ഓരോ കഥാപാത്രവും ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറഞ്ഞത്.

ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലില്‍ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മിയായി എത്തിയത് മുംബൈ മലയാളിയായ നടി പ്രിയാ മേനോന്‍ ആയിരുന്നു.. വാനമ്പാടിയിലെ രുക്മിണിയായി മകള്‍ പപ്പിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയും അനുമോളെ ദ്രോഹിക്കുകയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് പ്രിയ ഇതില്‍ എത്തിയത്. മൂന്നു മണി സീരിയലിലൂടെയാണ് പ്രിയ മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. മലയാളം പോലും ശരിക്കറിയാത്ത പ്രിയ ഇപ്പോള്‍ മലയാളികള്‍ക്ക് മൊത്തം അറിയാവുന്ന നടിയായി മാറിയിരിക്കയാണ്. വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രം മികച്ച മൈലേജാണ് നടിക്ക് നേടികൊടുത്തത്.

ഒരു സകലകലാവല്ലഭ കൂടിയാണ് താരം. വേറിട്ട അഭിനയസിദ്ധി സ്വന്തമാക്കിയ നടി, സംവിധായിക, കാന്‍വാസില്‍ അദ്ഭുതങ്ങള്‍ പകര്‍ത്തുന്ന ചിത്രകാരി, മികച്ച നര്‍ത്തകി, സംഗീതജ്ഞ, അധ്യാപിക, പാചകവിദഗ്ധ, ജ്വല്ലറി മേക്കര്‍ തുടങ്ങി പ്രിയ കൈവയ്ക്കാത്ത മേഖലകള്‍ തന്നെ ചുരുക്കമാണ്. മലയാളിയാണെങ്കിലും മുംബൈയിലാണ് പ്രിയ പഠിച്ചതും വളര്‍ന്നതുമെല്ലാം മസ്‌കറ്റില്‍ ജോലിയുള്ള തൃശൂര്‍ സ്വദേശിയെ വിവാഹം കഴിച്ചതോടെ കഴിഞ്ഞ 23 വര്‍ഷമായി മസ്‌കറ്റിലാണ് താരം താമസിക്കുന്നത്. അവിടെ അദ്ധ്യാപികയായ താരം അപ്രതീക്ഷിതമായിട്ടാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. മൂന്നുമണി എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തിലേക്ക് എത്തുന്നത്. മൂന്നുമണിയിലും പ്രേക്ഷകര്‍ ശ്രദ്ധിച്ചത് പ്രിയയുടെ വസ്ത്രാധാരണമാണ്. പിന്നീട് വാനമ്പാടിയില്‍ എത്തിയപ്പോഴും തന്റെ വ്യത്യസ്തമായ ഡ്രസ്സിങ് സ്റ്റൈല്‍ കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. സാരിയില്‍ തന്നെ വ്യത്യസ്തമായ ഫാഷനുകളാണ് പ്രിയ പരീക്ഷിക്കുന്നത്. പട്ടാഭിരാമന്‍ എന്ന സിനിമയിലൂടെ ബിഗ്സ്‌ക്രീനിലേക്കും പ്രിയ എത്തിയിരുന്നു. മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാന്‍വേണ്ടി മാത്രം ഒമാനില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലെത്തുന്ന പ്രിയ  കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയ മേനോന്‍ പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കാന്‍ ഒരുങ്ങുന്ന സ്വന്തം സുജാതയിലൂടെ പ്രിയ വീണ്ടും സ്‌ക്രീനിലേക്ക് മടങ്ങി എത്തുന്നു എന്ന വാര്‍ത്തയാണ് ഇത്. വാനമ്പാടിയില്‍ മേലേടത്ത് രുക്മിണിയായി എത്തിയ താരം മണിമംഗലത്ത് മഹിളാമണി അമ്മ ആയിട്ടാണ് സ്വന്തം സുജാത എന്ന സീരിയലില്‍ തിരിച്ചെത്തുന്നത്. മുംബൈയില്‍ താമസമാക്കിയ മലയാളി ഒരിക്കല്‍ തന്റെ മടങ്ങിവന്നപ്പോഴും മുംബൈയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് ജീവിക്കുന്ന ഹിന്ദി സംസാരിക്കുന്ന മഹിളാമണി ആയിട്ടാണ് താന്‍ എത്തുന്നതെന്ന് സൂചനയും പ്രിയ നല്‍കുന്നുണ്ട്.
 

pria menon to play Manimangalath MahilaMani Amma in swantham sujatha

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES