Latest News

ചന്ദ്രകാന്തം സീരിയല്‍ നടന് വിവാഹം; നടന്‍ അനന്തകൃഷ്ണന്‍ താലി ചാര്‍ത്തുന്നത് ശരണ്യ നന്ദകുമാറിനെ

Malayalilife
topbanner
 ചന്ദ്രകാന്തം സീരിയല്‍ നടന് വിവാഹം; നടന്‍ അനന്തകൃഷ്ണന്‍ താലി ചാര്‍ത്തുന്നത് ശരണ്യ നന്ദകുമാറിനെ

ഷ്യാനെറ്റില്‍ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ സീരിയലാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. തുടങ്ങിയിട്ട് മാസങ്ങളേ ആയുള്ളൂ എങ്കിലും സീരിയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒന്നായി മാറാന്‍ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സീരിയല്‍ ആരംഭിച്ച് നാലാം മാസം നായിക പിന്മാറിയെന്ന വാര്‍ത്ത ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, പരമ്പരയില്‍ നിന്നും ഒരു വിവാഹ വാര്‍ത്തയാണ് പുറത്തു വരുന്നത്. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ സര്‍പ്രൈസ് നല്‍കിക്കൊണ്ട് പരമ്പരയിലെ അര്‍ജ്ജുന്‍ എന്ന വേഷം ചെയ്യുന്ന അനന്തകൃഷ്ണനാണ് പ്രണയിച്ചു വിവാഹം കഴിക്കുവാന്‍ പോകുന്നത്.

അനന്ത കൃഷ്ണന്റെ വധുവും ഒരു സെലിബ്രേറ്റി തന്നെയാണ്. ഫാഷന്‍, ബ്യൂട്ടി, പാചകം, യാത്ര, ഫാമിലി വ്ലോഗിങ് തുടങ്ങി പലവിധ മേഖലകളെ അടിസ്ഥാനമാക്കി യുട്യൂബ് വീഡിയോസിലൂടെ സെലിബ്രിറ്റിയായി മാറിയ വ്‌ളോഗര്‍് ശരണ്യ നന്ദകുമാറാണ് അനന്തകൃഷ്ണന്റെ വധുവാകാന് പോകുന്നത്. കേരളത്തില്‍ ഏറെ ആരാധകരുള്ള ലൈഫ് സ്റ്റൈല്‍ വ്ലോഗറും അവതാരകുമായ കാര്‍ത്തിക് സൂര്യയുടെ അടുത്ത കൂട്ടുകാരിയായ ശരണ്യ വസ്ത്ര ഡിസൈനിങ് ലോകത്തെ വിശാലമായ ഐഡിയാസിനെ കുറിച്ചാണ് തന്റെ ചാനലിലൂടെ സംസാരിക്കുന്നത്.

മോഡല്‍ കൂടിയായ ശരണ്യ തന്റെ ചാനലില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ക്കെല്ലാം വലിയ രീതിയില്‍ സ്വീകാര്യത ലഭിക്കാറുമുണ്ട്. ആറ് ലക്ഷത്തിന് അടുത്ത് സബ്സ്‌ക്രൈബേഴ്സുണ്ട് ശരണ്യയുടെ യുട്യൂബ് ചാനലിന്. ഫാഷന്‍, ബ്യൂട്ടി കണ്ടന്റുകളാണ് ശരണ്യ പങ്കുവെക്കുന്നതില്‍ ഏറെയും. അത്തരത്തില്‍ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിലൂടെയാണ് തങ്ങളുടെ വിവാഹവാര്‍ത്ത ശരണ്യയും അനന്തകൃഷ്ണനും ആരാധകരുമായി പങ്കുവച്ചത്.

താന്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതയാകുമെന്നും പറഞ്ഞാണ് തന്റെ വരനെ പുതിയ വീഡിയോയിലൂടെ സോഷ്യല്‍മീഡിയയ്ക്ക് ശരണ്യ പരിചയപ്പെടുത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. വളരെ മനോഹരമായി ശരണ്യ അനന്തകൃഷ്ണനെ പ്രപ്പോസ് ചെയ്യുന്നതും പുതിയ വീഡിയോയില്‍ കാണാം. പലപ്പോഴായി നിങ്ങള്‍ കേട്ടിട്ടുണ്ടാകും അനന്തുവെന്ന പേര് ഞാന്‍ പറയുന്നത്. ആ അനന്തു തന്നെയാണ് ഇത് എന്ന് പറഞ്ഞാണ് ശരണ്യ സംസാരിച്ച് തുടങ്ങിയത്. പിന്നീട് പ്രണയ കഥയെല്ലാം വിവരിച്ചത് അനന്തകൃഷ്ണനാണ്.

ശരണ്യ പ്രപ്പോസ് ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ഇമോഷണലായി. ശരണ്യയെ ആദ്യം കണ്ടപ്പോള്‍ മൂക്കുത്തിയാണ് ആദ്യം ശ്രദ്ധിച്ചത്. ശോഭനയുടെ ഫേസ് കട്ടും തോന്നിയിരുന്നു. ഞാന്‍ ഭയങ്കര ശോഭന ഫാനാണ്. അങ്ങനെയാണ് ഇഷ്ടം തോന്നി തുടങ്ങുന്നത്. എല്ലാത്തിലും ശരണ്യ മോട്ടിവേറ്റ് ചെയ്ത് ഒപ്പം നില്‍ക്കണമെന്നാണ് എനിക്ക്. പെണ്‍പിള്ളേര്‍ അടുക്കളയില്‍ ഒതുങ്ങി നില്‍ക്കേണ്ടവരല്ല. അവരുടെ കഴിവുകള്‍ എല്ലാവരും അറിയണം. ആക്ടിങ്ങാണ് എന്റെ പാഷന്‍. ശരണ്യയുടെ വീട്ടുകാരുടെ മുന്നില്‍ വെച്ചാണ് അവളെ ഞാന്‍ പ്രപ്പോസ് ചെയ്തത്. ഇവളെപ്പോലൊരാളെ ഇനി എനിക്ക് കിട്ടില്ല.

അതുകൊണ്ട് ശരണ്യയെ എന്ത് വന്നാലും ഞാന്‍ വിട്ടുകളയില്ലെന്ന് പലപ്പോഴായി എന്റെ കൂട്ടുകാരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. കുഴപ്പങ്ങള്‍ ഞങ്ങള്‍ പറഞ്ഞ് ക്ലിയര്‍ ചെയ്യും എന്നാണ് അനന്തകൃഷ്ണന്‍ ശരണ്യയെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. കോളേജില്‍ വെച്ചാണ് ഞാനും അനന്തുവും ആദ്യമായി മീറ്റ് ചെയ്യുന്നത്. അനന്തുവിനെ മീറ്റ് ചെയ്തശേഷം അദ്ദേഹമാണ് എനിക്ക് ഫാഷന്‍ എന്താണെന്ന് പറഞ്ഞ് തരുന്നത്. ഫാഷനബിളായി നടക്കണമെന്ന് ആഗ്രഹമുള്ളയാളാണ് അനന്തു.

ഞങ്ങള്‍ എത്ര വഴക്കടിച്ചാലും ലാസ്റ്റ് പറയുന്ന ഒരേയൊരു കാര്യം എനിക്ക് നീ ഇല്ലാതെ പറ്റില്ലെന്നതാണ് എന്നാണ് പ്രണയ കാലത്തെ കുറിച്ച് സംസാരിച്ച് ശരണ്യ പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ശരണ്യയ്ക്കും വരനും ആശംസകളുമായി എത്തിയത്. ഒരിടയ്ക്ക് യുട്യൂബര്‍ കാര്‍ത്തിക്ക് സൂര്യയുമായി ശരണ്യ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. പക്ഷെ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

saranya nandakumars wedding

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES