കൊല്ലം ജില്ലയിലെ അതിപ്രശ്സതമായ പാലമാണ് നീണ്ടകര പാലം. ദേശീയ പാത 66 ല്‍ അഷ്ടമുടിക്കായലിന് കുറുകെ 422.5 മീറ്റര്‍ നീളമള്ള നീണ്ടകര പാലം സ്ഥിതിചെയ്യുന്നത്. 1972 ഫെബ്രുവരി 24ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരനാണ് നീണ്ടകര പാലം ഉദ്ഘാടനം ചെയ്തത്. നടപ്പാതയുമുണ്ട്. കൊല്ലം, ചവറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നീണ്ടകര പാലം ജില്ലയിലെ ഏറ്റവും നീളംകൂടിയ പാലം കൂടിയാണ്. ഇതെല്ലാം ഇപ്പോള്‍ പറയുന്നതിന് ഏറെ പ്രസക്തിയുണ്ട്. പ്രമുഖ സിനിമ നടിയുടെ വാക്കുകള്‍ തന്നെയാണ് അതിന് പ്രധന കാരണം. തലവര എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് നടിയുടെ വായില്‍ നിന്നും അധിക്ഷേപ പരാമര്‍ശം ഉയര്‍ന്നത്.
ഇന്റര്‍വ്യൂന് എത്തിയ താരങ്ങളെല്ലാം നിരന്നിരുന്ന ആദ്യം സിനിമ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങുകയായിരുന്നു. അഭിമുഖത്തില്‍ നടന്‍ അര്‍ജുന്‍ അശോകന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. അവതാരകയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം പറഞ്ഞ് പോകുമ്പോള്‍. തലവരയിലെ നായികയായ രേവതി ശര്‍മ്മ താന്‍ ബസ് യാത്ര ചെയ്യുന്നത് കുറവാണെന്നും ചെന്നൈയിലോക്കെ ആയിരിക്കുമ്പോള്‍ ഓട്ടോയിലാണ് സഞ്ചാരം എന്നും പറഞ്ഞു. ഇതിന് ശേഷമാണ് നീണ്ടകരയിലെ മല്‍സ്യ തൊഴിലാളികളെ മോശമായി ചിത്രികരിച്ചു കൊണ്ട് അധിക്ഷേപ പരാമര്‍ശം നടത്തിയത്.
നടിയുടെ വാക്കുകള്‍ മാവേലിക്കരയില്‍ നിന്ന് കൊല്ലത്തോട്ട് പോകുമ്പോള്‍ ഒരു പാലം വരും. പാലത്തിനടുത്ത് എത്തുമ്പോള്‍ മീനിന്റെ മണം വരും. അച്ഛന്റെ വീട്ടില്‍ ഉള്ളവര്‍ അധികം മീന്‍ ഒന്നും കഴിക്കൂല..ആപ്പോ അച്ഛന്‍ പറയും ശേ ഈ നാറ്റം വരുമ്പോഴേ അറിയും. അപ്പൊ മനസിലാവും കൊല്ലം എത്തിയെന്ന്. ഇതാണ് അഭിമുഖത്തിലെ വിവാദമായ വാക്കുകള്‍. അതുപോലെ വീഡിയോയില്‍ താരം ഞാന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത് എന്നും പറയുന്നുണ്ട്. ഇതോടെ പുതിയ വിവാദത്തിനാണ് സോഷ്യല്‍ മീഡിയയില്‍ തിരികൊളുത്തിയിരിക്കുന്നത്.
തലവര സിനിമയോടെ തലവരയിലെ നായികയുടെ തലവരയും മാറുന്ന കാഴ്ച. ഒരുപാട് വ്‌ലോഗേഴ്‌സ് അടക്കം നീണ്ടകരയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. നടിയുടെ വാക്കുകള്‍ അതിരുകടന്നെന്നും അവര്‍ പറയുന്നു. അതുപോലെ, സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് പിന്നാലെ നടിക്കെതിരായി കമെന്റുകളും വ്യാപകമായിരിക്കുകയാണ് നല്ല നിലവാരമെന്ന് പലരും കമെന്റ് ചെയ്യുന്നു. അളിയന്റെ തീ വാക്കുകള്‍ അവളുടെ നാറ്റത്തെ കത്തിച്ചുവെന്ന് ഒരാള്‍ കുറിച്ചു. ഇതൊക്കെ മേടിച്ചുകഴിക്കുമ്പോള്‍ നാറ്റമില്ലല്ലോ എന്നും കമെന്റുകള്‍ ഉയര്‍ന്നു. കൊല്ലക്കാരെ കൈയ്യടിക്കട മറ്റൊരാള്‍ കുറിച്ചു.
അതേസമയം, കൊല്ലം നഗരം പാലങ്ങളുടെ നഗരമായി അറിയപ്പെടുന്നത്, നഗരത്തിലൂടെ ഒഴുകുന്ന കൊല്ലം തോടും, അതിനെ ഉള്‍ക്കൊള്ളുന്ന അഷ്ടമുടിക്കായലും, അറബിക്കടലും ചേര്‍ന്നുള്ള ഭൂപ്രകൃതി കാരണം അതിര്‍ത്തികളെ ബന്ധിപ്പിക്കാന്‍ നിരവധി പാലങ്ങള്‍ ആവശ്യമായി വന്നതുകൊണ്ടാണ്. 1972-നുമുമ്പ് നീണ്ടകരയില്‍ സേതുലക്ഷ്മിബായി പാലം എന്നൊരു മരപ്പാലം നിലവിലുണ്ടായിരുന്നു. 1930-ല്‍ ഉരുക്ക് തൂണുകളില്‍ മരത്തടികള്‍ പാകി സ്ഥാപിച്ച ഈ പാലം 42 വര്‍ഷത്തോളം ജനങ്ങള്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്. തിരുവിതാംകൂറിലെ റീജന്റായിരുന്ന സേതുലക്ഷ്മിഭായിയുടെ കൊച്ചി സന്ദര്‍ശനത്തിനിടെയാണ് പാലം എന്ന ആശയം ഉയര്‍ന്നുവന്നത്.
യൂറോപ്യന്‍ എന്‍ജിനീയര്‍മാരുടെ സഹായത്തോടെ നിര്‍മ്മിച്ച ഈ പാലം 1930 ജൂണ്‍ 14-ന് സേതുലക്ഷ്മിഭായി തന്നെ ഉദ്ഘാടനം ചെയ്തു. 'കണ്ണൂര്‍ ഡീലക്‌സ്' എന്ന പഴയ സിനിമയിലും ഈ പാലം കാണാം. ബൈപ്പാസ് റോഡ് വന്നതോടെ അഷ്ടമുടിക്കായലിന് കുറുകെ മങ്ങാട്, കുരീപ്പുഴ, നീരാവില്‍ എന്നിവിടങ്ങളില്‍ പുതിയ പാലങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഇരുമ്പുപാലം, കല്ലുപാലം, പുകയിലപ്പണ്ടകശാല പാലം എന്നിവ നഗരത്തിന്റെ പ്രധാന അടയാളങ്ങളായി നിലകൊള്ളുന്നു. ഫാത്തിമ തുരുത്തിലെ പാലം നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.