Latest News

ഓസ്‌ട്രേലിയന്‍ പരിപാടിക്ക് ശേഷം തിരികെയെത്തിയ ആര്യയും സിബിനും സുഹൃത്തുക്കള്‍ക്കായി ഒരുക്കിയത് വമ്പന്‍ വിവാഹ വിരുന്ന്; ബിഗ് ബോസ് താരങ്ങളടക്കം നിരവധി പേര്‍ ആശംസകളുമായെത്തി; ബിഗ് ബോസ് അനുഭവങ്ങള്‍ പങ്ക് വച്ചും താരദമ്പതികള്‍

Malayalilife
ഓസ്‌ട്രേലിയന്‍ പരിപാടിക്ക് ശേഷം തിരികെയെത്തിയ ആര്യയും സിബിനും സുഹൃത്തുക്കള്‍ക്കായി ഒരുക്കിയത് വമ്പന്‍ വിവാഹ വിരുന്ന്; ബിഗ് ബോസ് താരങ്ങളടക്കം നിരവധി പേര്‍ ആശംസകളുമായെത്തി; ബിഗ് ബോസ് അനുഭവങ്ങള്‍ പങ്ക് വച്ചും താരദമ്പതികള്‍

ഓഗസ്റ്റ് 20-ന് ആയിരുന്നു നടിയും അവതാരകയുമായ ആര്യയുടേയും ഡിജെയായ സിബിന്‍ ബെഞ്ചമിന്റേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് നടത്തിയത്. വിവാഹത്തിന് മുമ്പ് മെഹന്ദി ചടങ്ങും സംഗീത് നൈറ്റുമുണ്ടായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലേക്ക് പറന്നിരുന്നു.

അവിടെ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്ക് വച്ചിരുന്നു. ഇപ്പോളിതാ ഓസ്‌ട്രേലിയന്‍ ട്രിപ്പിന് ശേഷം തിരികെയെത്തിയ ഇരുവരും സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിവാഹ വിരുന്നിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.ബിഗ് ബോസ് താരങ്ങളും, എംജി ശ്രീകുമാറും അടക്കം നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകളുമായെത്തി. 

ഇരവരും ചേര്‍ന്ന് നല്കിയ അഭിമുഖത്തില്‍ പങ്ക് വ്ച്ച വിശേഷങ്ങളും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നുണ്ട്.തിരുച്ചിത്രമ്പലം എന്ന സിനിമയുടെ കഥയും തന്റെയും സിബിന്റെയും ജീവിതവും ഒരുപോലെയാണെന്നും പറയുകയാണ് ആര്യ. ശരിയായ സമയത്ത് ശരിയായ വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് വരും. ചിലപ്പോള്‍ നമ്മള്‍ ചില തെറ്റായ വഴികളിലൂടെ പോയെന്നിരിക്കും. അതൊരു അനുഭവമായി എടുത്താല്‍ മതി. ജീവിതമാണ്. പക്ഷെ ഒടുവില്‍ നമ്മള്‍ ഒരു സ്റ്റോപ്പില്‍ എത്തും. അതാണ് അനുയോജ്യനായ പങ്കാളി. അതിന് പ്രായമോ സമയമോ ഇല്ല.

ഞങ്ങള്‍ ഇന്നൊരു തീരുമാനമെടുത്തു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരു സ്ഥലത്താണ് പ്രോ?ഗ്രാമെങ്കില്‍ ഖുശി ഞങ്ങളുടെ കൂടെ ഉണ്ടാകും. രണ്ട് പേര്‍ക്കും രണ്ട് സ്ഥലത്താണ് പ്രോ?ഗ്രാമെങ്കില്‍ ആരെങ്കിലും ഒരാള്‍ കോംപ്രമൈസ് ചെയ്യണം എന്നാണ് തീരുമാനമെന്നും സിബിനും ആര്യയും പറയുന്നു.

ഒരു കുട്ടിയെ ആഗ്രഹിക്കുന്ന അച്ഛന്‍ സിബിനിലുണ്ടെന്ന് ഞാന്‍ മനസിലാക്കി. അത് കണ്ട് അനുഭവിച്ച ആളായത് കൊണ്ട് എനിക്കറിയാം. കൊച്ചിനെ വളര്‍ത്താന്‍ മുട്ടി നില്‍ക്കുന്ന അച്ഛനാണ്. അതിനുള്ള ചാന്‍സ് സിബിന് കിട്ടുന്നില്ല. കുറേ പരിശ്രമിച്ചിട്ടും കിട്ടുന്നില്ലായിരുന്നു എന്നും ആര്യ പറഞ്ഞു.

ബിഗ് ബോസ് പോയപ്പോഴുണ്ടായ ദുരനുഭവങ്ങളും ഇരുവരും ചേര്‍ന്ന് അഭിമുഖത്തില്‍ പങ്ക് വക്കുന്നുണ്ട്.ബിഗ് ബോസ് കാണാറില്ല. ഞങ്ങളുടെ വീട്ടില്‍ അത് ബാന്‍ ചെയ്തിരിക്കുകയാണ്. സിബിന്റെ തീരുമാനമാണ് അത്. ബിബിയുടെ ഡൈ ഹാര്‍ട്ട് ഫാനായ സിബിന്‍ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് കരുതിയിലെന്ന് ആര്യ പറഞ്ഞു. ബിബി കാണുമ്പോള്‍ എന്റെ നഷ്ടപ്പെട്ട അവസരം എനിക്ക് ഓര്‍മ വരും. ആ സീസണിന്റെ ഫിനാലെയില്‍ എല്ലാ മത്സരാര്‍ത്ഥികളുടേയും ഫോട്ടോ കാണിച്ചപ്പോള്‍ എന്റെത് അവര്‍ കാണിച്ചില്ല ബ്ലെര്‍ ചെയ്തു.

ഞാനുള്ള സീക്വന്‍സുകളും അവര്‍ മനപൂര്‍വം ഒഴിവാക്കി. ഒന്നും ഞാന്‍ തുടങ്ങിവെച്ചതല്ല. ബിബി ടീം തന്നെയാണ് കാരണമെന്ന് സിബിനും പറഞ്ഞു. ആര്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്... സിബിന്‍ ബിബിയില്‍ പോയപ്പോള്‍ ഞാനായിരുന്നു അവന്റെ പ്രൈമറി കോണ്‍ടാക്ട്. എന്തുണ്ടെങ്കിലും ബിബി ടീം എന്നേയാണ് ആദ്യം വിളിക്കേണ്ടത്. പക്ഷെ സിബിന്‍ ഹൗസില്‍ നിന്ന് പുറത്ത് വന്നശേഷം എന്നെ അവര്‍ ഒന്നും അറിയിച്ചില്ല.


ഞാന്‍ പലവട്ടം ബിബി ടീമിനെയും ചാനലില്‍ എനിക്ക് അറിയാവുന്നവരേയുമെല്ലാം വിളിച്ചു. പക്ഷെ ആരും ഫോണെടുത്തില്ല. സിബിന് എന്ത് പറ്റിയെന്ന് അറിയാതെ ഞങ്ങളെല്ലാം വിഷമിച്ചു. ലൈവിലും സിബിനെ കാണാനില്ല. ആരും ഞങ്ങളെ ഒന്നും അറിയിച്ചതുമില്ല. പിന്നീട് ചാനലിന്റെ ഓഫീഷ്യല്‍സ് എന്നെ തിരിച്ച് വിളിച്ചു. സിബിന്റെ അപ്‌ഡേറ്റ് അറിയാനാണ് വിളിച്ചതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ചില കാര്യങ്ങളാണ്. അവിടം മുതല്‍ കഥമാറി.

സിബിന് സ്‌കീസോഫ്രീനിയയുടെ ഹിസ്റ്ററിയുണ്ടോയെന്നാണ് ചോദിച്ചത്. സിബിന്‍ കുറച്ച് വയലന്റാണ്. ഇങ്ങനെയൊക്കെ മുമ്പ് സംഭവിച്ചിട്ടുണ്ടോ?. സിബിന് മെന്റല്‍ പ്രശ്‌നമുണ്ടോ എന്നൊക്കെയാണ് അവര്‍ എന്നോട് ചോദിച്ചത്. എന്റെ അറിവില്‍ അങ്ങനൊന്ന് ഇല്ലെന്ന് ഞാന്‍ മറുപടി കൊടുത്തു. സിബിന്റെ സഹോദരനോടും പാരന്റ്‌സിനോടുമെല്ലാം ശേഷം ഞാന്‍ വിളിച്ച് വിശദമായി അന്വേഷിച്ചു. അവര്‍ക്കും യാതൊരു അറിവുമില്ല. എല്ലാവരും പേടിച്ചു.


അവര്‍ പറയുന്നത് കേട്ടപ്പോള്‍ മണിച്ചിത്രത്താഴില്‍ ശോഭന ബുക്ക് വലിച്ചെറിഞ്ഞ് ഓടുന്ന രം?ഗങ്ങളാണ് എനിക്ക് ഓര്‍മ വന്നത്. സിബിനും അങ്ങനൊരു അവസ്ഥയിലാകും എന്നാണ് കരുതിയത്. മാത്രമല്ല സിബിന്‍ കുക്കര്‍ എടുത്ത് തലയ്ക്ക് അടിക്കാന്‍ നോക്കി. സിബിനെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ല. ആരെങ്കിലും കൂട്ടാന്‍ വരണം എന്നെല്ലാം അവിടുത്തെ ഒഫീഷ്യല്‍സ് എന്നെ വിളിച്ച് പറഞ്ഞു. അങ്ങനെ ഞാന്‍ ചെന്നൈയിലേക്ക് പോയി. എയര്‍പോട്ടില്‍ കാത്തിരുന്നു.

സിബിനെ എയര്‍പോട്ടില്‍ കൊണ്ടുവരാമെന്നാണ് അവര്‍ പറഞ്ഞത്. വളരെ ദുര്‍ബലനായ ഒരു സിബിനെ കാത്താണ് ഞാന്‍ എയര്‍പോട്ടില്‍ ഇരുന്നത്. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്നും നേരെ ഓപ്പോസിറ്റായി വളരെ ഹാപ്പിയായി വരുന്ന സിബിനെയാണ് ഞാന്‍ കണ്ടത്. സിബിനെ കുറിച്ച് അവര്‍ പറഞ്ഞതെല്ലാം വെറും കഥയാണ്. ബിബി ടീം കൊടുത്ത ?ഗുളികയൊന്നും സിബിന്‍ കഴിച്ചില്ല. അതിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.


ആ ?ഗുളിക കഴിച്ച് ക്ഷീണിച്ച് അവശനായി തിരികെ പോകുന്ന സിബിനെയാണ് ചാനല്‍ ക്രൂ പ്രതീക്ഷിച്ചത്. സിബിന്‍ മീഡിയയ്ക്ക് മുമ്പില്‍ വാ തുറക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എന്നോടും ചാനല്‍ ക്രൂവിലെ അം?ഗം പറഞ്ഞുവെന്നും ആര്യ പറയുന്നു.

എനിക്ക് അവര്‍ മരുന്ന് തന്നുവെന്ന് പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല. വിഷയത്തില്‍ ഞാന്‍ കേസ് കൊടുത്തു. അത് എവിടേയും എത്തില്ല. കാരണം അത്ര വലിയ കോര്‍പ്പറ്റേറ്റിനോടാണ് ഞാന്‍ ഏറ്റുമുട്ടുന്നത്. ഒന്നും ചാനലിന്റെ പ്രശ്‌നമില്ല. അവിടെയുള്ള ചില ആളുകള്‍ കാരണം ഉണ്ടായ പ്രശ്‌നമാണെന്ന് സിബിനും പറഞ്ഞു.

 

sibin benjamin and arya wedding reception

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES