ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും നടി ആര്യയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ആര്യയുടെ മകള്‍ ഖുഷിയാണ് ആര്യയെ വിവാഹവേദിയിലേക്ക് കൈപ്പിടിച്ച് ആനയിച്ചത്. ചടങ്ങിനു പ്രധാന സാക്ഷിയായി നിന്നതും ഖുഷിയാണ്.
ഇപ്പോഴിതാ, വിവാഹാഘോഷങ്ങളുടെ മനോഹരനിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. ആര്യയുടെ നേരത്തെ മരണപ്പെട്ട പിതാവ് ദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്നതിന്റെ എ ഐ വിഡിയോ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ വികാരനിര്‍ഭരയായി പൊട്ടിക്കരയുന്ന ആര്യയെ വിഡിയോയില്‍ കാണാം.ആര്യയുടെയും സിബിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ആര്യയുടെ കഴുത്തില്‍ സിബിന്‍ കെട്ടിയ താലിയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. വിശ്വകര്‍മ്മ താലി എന്നാണ് ഇതിന്റെ പേര്. വിശ്വകര്‍മ്മ താലി 'പരമ്പരാഗത വിശ്വകര്‍മ്മജര്‍ വിവാഹത്തിന് ഉപയോഗിച്ചു വരുന്ന താലിയാണിത്. അതാണ് സിബിന്‍ ആര്യയുടെ കഴുത്തില്‍ കെട്ടിയത്. ആര്യയുടെ വലിയ ആഗ്രഹമായിരുന്നു ഇങ്ങനെയൊരു താലി അണിയണമെന്നത്. അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ നൂറുകണക്കിന് ആരാധകരാണ് താലിയുടെ പേരും അതിനു പിന്നിലെ കഥയുമൊക്കെ ആര്യയോട് ചോദിച്ചത്. ഒടുവില്‍ ഓസ്ട്രേലിയയിലെ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെയാണ് അതിന്റെ വിവരങ്ങള്‍ ആര്യ പങ്കുവച്ചത്.
ആര്യയുടെ അമ്മയ്ക്ക് തമിഴ് പാരമ്പര്യമുണ്ട്. പൂര്‍വ്വികര്‍ തമിഴ് നാട്ടുകാരായതിനാല്‍ തന്നെ വിവാഹമെന്ന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അതുപോലൊരു താലി വേണമെന്നത് ആര്യയുടെ കൂടി ആഗ്രഹമായിരുന്നു. അങ്ങനെയാണ് വിശ്വകര്‍മ്മ താലി അഥവാ ഗജമുഖ താലി എന്നറിയിപ്പെടുന്ന ഇതിലേക്ക് ആര്യയും സിബിനും ഒരുപോലെ എത്തിയത്. ആ താലിയിലുള്ള സൂര്യന്‍ അഗ്നിയേയും ചന്ദ്രന്‍ ജലത്തേയും ചക്രം ആകാശത്തേയും ശങ്ക് വായു വിനേയും തൃകോണാകൃതിയിലുള്ളധ്വാരം ഭൂമിയേയും പ്രതിപാദിക്കുന്നു എന്നാണ് വിശ്വാസം.
പഞ്ചഭൂതാമകമായ രണ്ടു ശരീരങ്ങളേ തമ്മില്‍ ബദ്ധിപ്പിക്കുന്ന' മാംഗല്യമാകുന്ന തിരുമംഗല്ല്യസൂത്രം, അതായത് താലി' പഞ്ചഭൂതങ്ങളേ ആരാധിക്കുന്ന 'പ്രപഞ്ചത്തേ ആരാധിക്കുന്ന വിശ്വകര്‍മ്മജരുടെ പൂര്‍വികമായ താലി എന്നാണ് പറയപ്പെടുന്നത്. ഇതിനൊപ്പം വിവാഹമോതിരത്തിന്റെ വിശേഷങ്ങളും ആര്യ പറയുന്നുണ്ട്. പേരെഴുതിയ ടൈപ്പിലുള്ള മോതിരങ്ങള്‍ രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഒരു സാധാരണ മോതിരമെന്ന് തോന്നിപ്പിക്കുന്ന, എപ്പോഴും കയ്യില്‍ ധരിക്കാവുന്ന സ്വര്‍ണത്തിന്റെ റിംഗാണ് ആര്യയും സിബിനും ഒരുപോലെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരത്തെ എസ്ത്യൂറി അയലന്റില്‍ വച്ചു നടന്ന വിവാഹത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് വിവാഹ വിശേഷങ്ങളും എത്തുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തില്‍ ആര്യക്ക് ഒരു മകളും സിബിന് ഒരു മകനുമാണുള്ളത്. പുതിയ ജീവിതത്തിലേക്ക് കടന്ന ആര്യക്കും സിബിനും നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു.
റോയ എന്നാണ് ആര്യയുടെ മകളുടെ പേര്. അടുത്ത സുഹൃത്തുക്കളായിരുന്നു സിബിനും ആര്യയും. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് എത്തിയത്. ജീവിത പങ്കാളിയായി മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് ആര്യ പറഞ്ഞിട്ടുള്ളത്. സിബിന്‍ സ്വന്തം മകനെ നോക്കുന്നില്ലെന്ന് നേരത്തെ മുന്‍ ഭാര്യ ആരോപിച്ചിരുന്നു. എന്നാല്‍ സിബിന്‍ ഈ ആരോപണം നിഷേധിച്ചു. ബിഗ് ബോസ് മലയാളം ആറാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയ ശേഷമാണ് സിബിന്‍ ജനശ്രദ്ധ നേടിയത്.