Latest News

ബിഗ്‌ബോസ് താരം സാന്ദ്ര സ്റ്റാര്‍ മാജിക്‌സിലേക്ക്; വിശേഷങ്ങള്‍ പങ്കുവച്ച് താരം

Malayalilife
topbanner
ബിഗ്‌ബോസ് താരം സാന്ദ്ര സ്റ്റാര്‍ മാജിക്‌സിലേക്ക്; വിശേഷങ്ങള്‍ പങ്കുവച്ച് താരം

ബിഗ്ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാന്ദ്രാ തോമസ്. എയര്‍ഹോസ്റ്റസ് ആയ താരം ജോലി രാജിവച്ചാണ് ഷോയിലേക്ക് എത്തിയത്. സിനിമ മോഹവുമായിട്ടാണ് ഒരു എയര്‍ ഹോസ്റ്റസ് കൂടിയായ സാന്‍ഡ്ര ബിഗ് ബോസ് വീട്ടില്‍ എത്തുന്നത്. വീടിനുളില്‍ എത്തി കുറച്ചു ദിവസങ്ങള്‍ക്കുളില്‍ തന്നെ സുജോയുമായി സാന്‍ഡ്ര പ്രണയത്തില്‍ ആകാമെന്ന ധാരണയില്‍ പ്രേക്ഷകര്‍ എത്തി. എന്നാല്‍ പിന്നീട് കണ്ണിന് ഇന്‍ഫെക്ഷന്‍ ബാധിച്ചതും സുജോയുമായുളള വഴക്കും ഒക്കെ ചര്‍ച്ചയായിരുന്നു. ബിഗ്‌ബോസില്‍ നിന്നും പുറത്തായ ശേഷം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്. 

ഇപ്പോള്‍ മിനിസ്‌ക്രീനിലെ മറ്റൊരു പരിപാടിയിലേക്ക് എത്തുകയാണ് താരം. സ്റ്റാര്‍ മാജിക്‌സിലാണ് താരം എത്തുന്നത്. മലയാളം ടെലിവിഷന്‍ ഷോകളില്‍ മികച്ച പ്രേക്ഷക പ്രീതിയാണ് സ്റ്റാര്‍ മാജിക്കിന് ഉള്ളത്. രസകരമായ ഗെയിം ഷോകളില്‍ നിരവധി താരങ്ങള്‍ ആണ് മത്സരിക്കുന്നത്. സ്റ്റാര്‍മാജിക്ക് താരങ്ങള്‍, ഷിയാസ് കരിം, നടി സാധിക വേണുഗോപാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും സാന്‍ഡ്ര സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചു.താന്‍ പങ്കെടുക്കുന്ന സ്റ്റര്‍മാജിക് എപ്പിസോഡ് ഡേറ്റ് ഉടനെ അപ്ഡേറ്റ് ചെയ്യാം എന്നും സാന്‍ഡ്ര സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചു. സാന്‍ഡ്ര പങ്കിട്ട ചിത്രങ്ങള്‍ ഇപ്പോള്‍ ഏറെ വൈറല്‍ ആണ്.
 

Read more topics: # bigboss,# fame alasandra,# in star magic
bigboss fame alasandra in star magic

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES