Latest News

പഞ്ച പാവമായിരുന്നു എന്റെ മോള്‍; എന്റെ കുഞ്ഞിനെ അവന്‍ കൊന്ന് കളഞ്ഞില്ലേ; എല്ലാം സഹിച്ച് അവള്‍ നിന്നത് മകള്‍ക്ക് വേണ്ടി; മാറുമെന്ന് പ്രതീക്ഷിച്ചു; മകളുടെ വേര്‍പാടില്‍ നെഞ്ചുപൊട്ടി അമ്മ

Malayalilife
പഞ്ച പാവമായിരുന്നു എന്റെ മോള്‍; എന്റെ കുഞ്ഞിനെ അവന്‍ കൊന്ന് കളഞ്ഞില്ലേ; എല്ലാം സഹിച്ച് അവള്‍ നിന്നത് മകള്‍ക്ക് വേണ്ടി; മാറുമെന്ന് പ്രതീക്ഷിച്ചു; മകളുടെ വേര്‍പാടില്‍ നെഞ്ചുപൊട്ടി അമ്മ

ഷാര്‍ജില്‍ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ വിപഞ്ചികയും വൈഭവിയുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ആര്‍ഭാടത്തോടെ സന്തോഷത്തോടെ കെട്ടിച്ച് അയച്ച് മകളുടെ മരണം അറിഞ്ഞ ഞെട്ടലിലാണ് വിപഞ്ചികയുടെ ബന്ധുക്കളും മാതാപിതാക്കളും. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷിന്റെ വീട്ടില്‍ അയാളില്‍ നിന്നും അയാളുടെ സഹോദരിയില്‍ നിന്നും അച്ഛനില്‍ നിന്നും വിപഞ്ചിക നേരിട്ടത് കൊടിയ പീഡനമായിരുന്നു. മനസ്സ് മടുത്തിട്ടാണ് അവള്‍ ആത്മഹത്യ ചെയ്യുന്നത്. താന്‍ ഇല്ലാത്ത ഈ ലോകത്ത് തന്റെ കുഞ്ഞും സുരക്ഷിതയല്ല എന്ന് ഓര്‍ത്തിട്ടാകാം അവള്‍ കുഞ്ഞിനെയും ഒപ്പം കൊണ്ടുപോയത്. ഇത്രയും കാലം എല്ലാം അവള്‍ സഹിച്ചത് അവളുടെ പൊന്നോമനയ്ക്ക് വേണ്ടിയായിരുന്നു. മകളുടെ വേര്‍പാടില്‍ നെഞ്ചുപൊട്ടി കരയുകയാണ് വിപഞ്ചികയുടെ അമ്മ. പഞ്ച പാവമായിരുന്നു അവള്‍, അവന്‍ എന്റെ കുഞ്ഞിനെ കൊന്ന് കളഞ്ഞില്ലേ എന്ന് പറഞ്ഞ് കരയുകയായിരുന്നു ആ അമ്മ. 

'അവളെ കൊന്നുകളഞ്ഞില്ലേ മക്കളെ. അവള്‍ക്ക് പ്രതികരണ ശേഷി ഉണ്ടായിരുന്നുവെങ്കില്‍ പ്രതികരിക്കുമായിരുന്നില്ലേ. അവള്‍ അത്ര പഞ്ച പാവമാണ്. എന്നെ ഒന്നും അറിയിക്കേണ്ട എന്ന് കരുതി എല്ലാം ഒളിപ്പിച്ചുവെച്ചു. ഇത്രയും സഹിക്കുന്ന മകളാണ് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അവനെ നാട്ടില്‍ എത്തിക്കണം. അന്വേഷിച്ച് അവനെയും അവന്റെ പെങ്ങളെയും അച്ഛനെയും നാട്ടില്‍ എത്തിക്കണം. തക്കതായ ശിക്ഷ നല്‍കണം. അരുമ കുഞ്ഞുമായി മകള്‍ മരിക്കണമെങ്കില്‍ അവന്‍ അത്രത്തോളം ഉപദ്രവിച്ചിട്ടുണ്ട്. അവന്‍ കുഞ്ഞിനെ പോലും നോക്കില്ല. കുഞ്ഞ് കരഞ്ഞാല്‍ പോലും നോക്കില്ല. ഇങ്ങനെയാണോ ഒരു അച്ഛന്‍ ചെയ്യേണ്ടത്. എന്റെ മകളെ ഈ അവസ്ഥയില്‍ ആക്കിയവരെ വെറുതെ വിടരുത്. അങ്ങേയറ്റം വരെ പോകണം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് അവനും അവന്റെ പെങ്ങള്‍ക്കും അച്ഛനും ശിക്ഷ മേടിച്ചുകൊടുക്കണം. ശൈലജ കരച്ചില്‍ അടക്കാന്‍ കഴിയാതെ അലമുറിയിട്ട് കരഞ്ഞുകൊണ്ടേ ഇരിക്കുകയായിരുന്നു. 

വിവാഹം കഴിഞ്ഞ് അന്ന് തൊട്ട് തുടങ്ങയതാണ് ഈ ഉപദ്രവം. എല്ലാം അവള്‍ ഉള്ളില്‍ ഒതുക്കി. മകള്‍ക്ക് ഒരു വാശിയേ ഉണ്ടായിരുന്നുള്ള. അവളെ ഒറ്റയ്ക്ക് വളര്‍ത്തരുത്. അതിന് അവള്‍ എന്തും സഹിച്ചു. ക്ഷമിച്ചു. നിതീഷിന് വേറെ ബന്ധം ഉണ്ടെന്ന് അറിഞ്ഞിട്ടും അതും സഹിക്കാന്‍ തയ്യാറായി. കുഞ്ഞിനെ ഓര്‍ത്ത് മാത്രമായിരുന്നു അത്. എന്നിട്ടും അവന്‍ മകളോട് ചെയ്യതത്. ആ അമ്മ പൊട്ടിക്കരഞ്ഞു. എല്ലാം സഹിച്ച് എന്തിനാണ് അവന്റെ കൂടെ ജീവിക്കുന്നത് എന്ന് വരെ ചോദിച്ചിട്ടുണ്ട്. കുഞ്ഞിന് രണ്ടര വയസ് ആകുന്നത് വരെ ഇങ്ങനെ പോട്ടെ എന്നാണ് അവള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഒരിക്കല്‍ കുഞ്ഞിനെ ഓര്‍ത്തെങ്കിലും അയാള്‍ മാറുമെന്ന് അവള്‍ വിചാരിച്ചു. പക്ഷേ അത് ഉണ്ടായില്ല. 

ഇക്കാര്യങ്ങളെല്ലാം നിതീഷുമായി സംസാരിച്ചപ്പോഴൊക്കെ ഗൗരവമായ പ്രശ്നമൊന്നുമില്ലെന്നും അവള്‍ ആത്മഹത്യ ചെയ്യും എന്ന് എപ്പോഴും ഭീഷണിപ്പെടുത്തുന്നു എന്നും ഈ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു പ്രതികരണം. എന്നാല്‍ ഇക്കാര്യം വിപഞ്ചിക നിഷേധിച്ചിരുന്നു. ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാലെങ്കിലും നിതീഷിന് തന്നോടും മകളോടുമുള്ള സമീപനത്തില്‍ മാറ്റമുണ്ടാകട്ടെ എന്ന് വിപഞ്ചിക കരുതിക്കാണുമെന്നും ഒരിക്കലും ആ കടുംകൈ ചെയ്യുമെന്ന് വിശ്വസിച്ചിരുന്നില്ല. വിവാഹമോചന വിഷയത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും എത്രയും പെട്ടെന്ന് വേണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ നിതീഷ് തന്നെയും ഭര്‍ത്താവിനെയും ഫോണ്‍ വിളിച്ചിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും ഫ്ലാറ്റിന്റെ വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുജോലക്കാരി വിപഞ്ചികയുടെ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോഴാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്.

vipanchika mother against her husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES