സീ കേരളം രണ്ടാം വർഷത്തിലേക്ക്; കാഴ്ചക്കാർക്ക് നന്ദി പറഞ്ഞു ചാനൽ

Malayalilife
topbanner
സീ കേരളം രണ്ടാം വർഷത്തിലേക്ക്; കാഴ്ചക്കാർക്ക് നന്ദി പറഞ്ഞു ചാനൽ

ലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനൽ സീ കേരളം രണ്ടാം പിറന്നാൾ നിറവിൽ. 'ആവേശം രണ്ടിരട്ടി' എന്ന ടാഗ്‌ലൈനോട് ചാനൽ ഒരു ബ്രാൻഡ് ഫിലിം കഴിഞ്ഞ ദിവസം പുറത്തിറക്കി. സീ കേരളം ചാനലിലെ താരങ്ങളെ അണിനിരത്തിയ ഫിലിം പ്രധാനമായും തങ്ങളുടെ ഓരോ വിജയത്തിനും കാരണക്കാരായ മലയാളി പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നതാണ്. സീ കേരളത്തിന്റെ സീരിയൽ താരങ്ങളും വിനോദപരിപാടികളുടെ അവതാരകരും അണിനിരന്ന ബ്രാൻഡ് ഫിലിം ചാനൽ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ്‌ പുറത്ത് വിട്ടത്.

2018 നവംബർ 26 നാണ് സീ കേരളത്തെ പൂർണ്ണഹൃദയത്തോടെ മലയാളികൾ സ്വാഗതം ചെയ്തത്. രണ്ട് വർഷത്തിനുള്ളിൽ ചാനൽ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലായി മാറി. വിപണി വിഹിതത്തിന്റെ 13 ശതമാനം നേടിയ അത്ഭുതകരമായ വളർച്ചയും തുടർച്ചയായി 25 ആഴ്ച പ്രൈം ടൈമിൽ രണ്ടാം സ്ഥാനവും ഇക്കാലയളവിൽ നേടുകയുണ്ടായി. മലയാള ടെലിവിഷന്റെ ചരിത്രത്തിൽ തന്നെ മികച്ച പല നേട്ടങ്ങളും ചുരുങ്ങിയ രണ്ട് വർഷം കൊണ്ട് നേടാൻ സീ കേരളത്തിന് ആയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി വൈവിധ്യമാർന്ന പ്രോഗ്രാമുകൾ മലയാളികൾക്ക് സമ്മാനിക്കാൻ സീ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ മിക്കതും പുതുമയുള്ളതും പുരോഗമന ആശയങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്. നിരവധി സിനിമകളും മലയാളിയുടെ സ്വീകരണമുറിയിലേക്കെത്തിക്കാൻ ചാനലിന് കഴിഞ്ഞു. ഇനിയും നിരവധി വിനോദ വിഭവങ്ങൾ ഒരുക്കി മലയാളികളുടെ ഹൃദയത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് സീ കേരളം. ചാനലിന്റെ ടാഗ് ലൈൻ പോലെ തന്നെ പല ജീവിതവിസ്മയങ്ങൾ നെയ്തെടുക്കാൻ ഓരോ മലയാളിക്കും കൂട്ടായി സീ കേരളം ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയാണ് സീ കേരളം രണ്ടാം പിറന്നാൾ ആഘോഷവേളയിൽ.
 

Read more topics: # zee Kerala ,# enters second year
zee Kerala enters second year

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES