Latest News

ഞാന്‍ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമര്‍ശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ് ഇടുന്നത്; നേമം സ്ഥാനാർഥി വി. ശിവന്‍കുട്ടിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച്‌ നടൻ ബൈജു സന്തോഷ്

Malayalilife
ഞാന്‍ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമര്‍ശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ് ഇടുന്നത്; നേമം സ്ഥാനാർഥി  വി. ശിവന്‍കുട്ടിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച്‌  നടൻ ബൈജു സന്തോഷ്

ണ്ടാം വരവിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയത്തിൽ സജീവമാകുന്ന താരമാണ് ബൈജു സന്തോഷ് എന്ന സന്തോഷ് കുമാർ.മൂന്നര പതിറ്റാണ്ടു മുൻപ് ബാലനടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ബൈജു ഒരു പിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ നേമം മണ്ഡത്തിലെ സ്ഥാനാർഥിയായ വി. ശിവന്‍കുട്ടിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്  താരം. ആദ്യമായാണ് രാഷ്ട്രീയപരമായ പരാമര്‍ശം നടത്തിക്കൊണ്ടുള്ള പോസ്റ്റ്  നടൻ പങ്കുവയ്ക്കുന്നത്.

നമസ്‌കാരം

ഞാന്‍ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമര്‍ശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ് ഇടുന്നത്. പ്രിയമുള്ള ബഹുമാന്യരായ തിരു: നേമം മണ്ഡലത്തിലെ വോട്ടര്‍മാരോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് എന്തെന്നാല്‍ ഈ വരുന്ന ഏപ്രില്‍ 6 ന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്താല്‍ മണ്ഡലത്തിനു ഗുണം ചെയ്യും എന്നതിനെ പറ്റിയാണ്.

ഈ മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ഥികളും പ്രഗല്‍ഭന്‍മാരാണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ലാ. പക്ഷെ തലസ്ഥാനത്തിന്റെ മണ്ണിന്റെ ഗന്ധം നന്നായി അറിയാവുന്നത് ഇവിടെ ജനിച്ചു വളര്‍ന്ന ശ്രീ: ശിവന്‍കുട്ടി സഖാവിനു തന്നെയാണ്. മാത്രവുമല്ല അദ്ദേഹം പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് വളര്‍ന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്നു. ഇപ്പോഴത്തെ എല്ലാ ദൃശ്യ അച്ചടി മാധ്യമങ്ങളും ഒരേ സ്വരത്തില്‍ അടിവരയിട്ടു പറയുന്നു എല്‍ഡിഎഫിന് തുടര്‍ ഭരണം ഉണ്ടാവുമെന്ന്.

എങ്കില്‍ നേമത്തുകാര്‍ക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എംഎല്‍എ ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്. പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാര്‍ത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുന്‍പ് നടത്തിയിട്ടുണ്ട്. എങ്കില്‍ ഇതേ ആത്മാര്‍ത്ഥത തന്നെയാണ് വോട്ടര്‍മാരോടും മണ്ഡലത്തിനോടും സഖാവിനുള്ളത്. എന്ത് കാര്യങ്ങളും ചങ്കൂറ്റത്തോടെ ചെയ്യാന്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ആളാണ് സഖാവെന്ന് അദ്ദേഹത്തിനെ നേരിട്ടു അറിയാവുന്ന എല്ലാവര്‍ക്കും അറിയാം.

അതുകൊണ്ട് ദയവായി നേമത്തെ ബഹു: വോട്ടര്‍മാര്‍ ചിന്തിക്കൂ പ്രതിപക്ഷത്തു ഇരിക്കുന്ന എംഎല്‍എ വേണോ മന്ത്രിയെ വേണോ എന്ന്. ഞാന്‍ പറഞ്ഞത് യാഥാര്‍ഥ്യം മാത്രം. വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിക്കും എന്ന വിശ്വാസത്തോടെ ഒരു തിരുവനന്തപുരത്തുകാരന്‍ നിങ്ങളുടെ സ്വന്തം നടന്‍ ബൈജു സന്തോഷ്.

Actor Baiju santhosh request vote for shivankutty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES