ചലച്ചിത്ര നടൻ കലിംഗ ശശി(59) അന്തരിച്ചു. കരള്‍ രോഗബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വി . ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. രഞ്ജിത്ത് വെള്ളിത്തിരയിലേക്ക് 'പാലേരിമാണിക്യം ഒരു 'പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു. സംവിധായകന്‍ രഞ്ജിത്താണ് നാടക ട്രൂപ്പിന്റെ പേരായ കലിംഗ അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ത്തത്.
നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഏഷ്യാനെറ്റില്‍ മുന്‍ഷി എന്ന എന്ന ദിന പരമ്പരയിലും ശശി കലിംഗ അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളില്‍ ഇദ്ദേഹം വേഷമിട്ടു. ആദ്യമായി അഭിനയിച്ചത് അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലായിരുന്നു.25 വര്‍ഷത്തോളം നാടകരംഗത്ത് സജീവമായ ശശി കലിംഗ 500-ലധികം നാടകങ്ങളിലും അഭിനയിച്ചിരുന്നു.
കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് അദ്ദേഹത്തിന്റെ ഭാര്യ.. 2019ല്‍ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടിരുന്നത്.