മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് എസ്തർ അനിൽ. ബാലതാരമായി ദൃശ്യം എന്ന ചിത്രത്തിൽ എത്തിയതിടെയാണ് താരത്തിന് ഏറെ ആരാധകർ ഉണ്ടായതും. ദൃശ്യം 2വിലും ഗംഭീരപ്രകടനമാണ് താരം നടത്തിയത്. നിരവധി പേരാണ് ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയകളിൽ സജീവമായ എസ്തറിനെ പിന്തുടരുന്നത്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.
എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒരു വ്യക്തി ചോദിച്ച ചോദ്യത്തിന് എസ്തേർ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. നിങ്ങൾ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് എന്നായിരുന്നു ചോദ്യം. ഒരു സിനിമയിൽ സലിംകുമാർ ചിന്തിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് താരം മറുപടിയായി നൽകിയത്.
എസ്തർ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. എസ്തറിന്റെ കരിയറിൽ ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.