ഭാവന സ്റ്റുഡിയോസിനൊപ്പം നിവിന്‍ പോളി ഒപ്പം മമിതയും;'പ്രേമലു'വിന് ശേഷം റൊമാന്റിക് കോമഡിയുമായി ഗിരീഷ് എ ഡി;'ബത്‌ലഹേം കുടുംബ യൂണിറ്റ്'വരുന്നു

Malayalilife
 ഭാവന സ്റ്റുഡിയോസിനൊപ്പം നിവിന്‍ പോളി ഒപ്പം മമിതയും;'പ്രേമലു'വിന് ശേഷം റൊമാന്റിക് കോമഡിയുമായി ഗിരീഷ് എ ഡി;'ബത്‌ലഹേം കുടുംബ യൂണിറ്റ്'വരുന്നു

മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ 'ബത്‌ലഹേം കുടുംബ യൂണിറ്റി'ല്‍ നിവിന്‍ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 'പ്രേമലു' സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് സംവിധായകന്‍. 

'കുമ്പളങ്ങി നൈറ്റ്‌സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. വന്‍ വിജയമായി മാറിയ 'പ്രേമലു'വിന് പിന്നാലെ ഭാവന പ്രൊഡക്ഷന്‍ നമ്പര്‍ - 6 ആയി വരാനിരിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. റൊമാന്റിക് കോമഡി ജോണറില്‍ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്. 

വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, ഛായാഗ്രഹണം: അജ്മല്‍ സാബു, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

nivin pauly mamitha baiju

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES