ഇന്നലെ സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് ആര്‍ക്കും യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല. കാരണം ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ കഴിവ് ചുരുങ്ങിയ പടങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞതാണ്. ഇപ്പോള്‍ ലിജോയെ അഭിനന്ദിച്ചുള്ള സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വൈറലാകുകയാണ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകളിലേക്ക്
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാര്‍ഡ് .
ഞാന്‍ സെന്‍സര്‍ ബോര്‍ഡ് മെംബറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ 'നായകന്‍' എന്ന ആദ്യ ചിത്രം സെന്‍സര്‍ ചെയ്തതിലൊരാളായിരുന്നു ഞാന്‍.
ഇരുത്തംവന്ന ഒരു സംവിധായകന്റെ മികവ് ആ ചിത്രത്തില്‍ കൂടി എനിക്ക് കാണാന്‍ കഴിഞ്ഞു..
എന്നാല്‍ പടം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.
ഇനിയൊരു ഫ്‌ലാഷ് ബാക്ക്..
നിര്‍മ്മാതാവ് ഹസീബിന്റെ വീടിന്റെ പാലുകാച്ച് ..
എര്‍ണാകുളത്ത്‌നിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാര്‍ എല്ലാവരുമുണ്ടയിരുന്നു.
ഞാനും പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ പിന്നില്‍ വന്ന് തട്ടി സംവിധായകന്‍ ഫാസില്‍ പറഞ്ഞു .
' നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ' .
' ശരി ഞാന്‍ വരാം '
തിരികെ പോകും വഴി ഞാന്‍ പാച്ചിക്കായുടെ വീട്ടില്‍ കയറി.
ചായ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു..
'എടാ നിന്നെ വരാന്‍ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതല്‍ അറിയില്ല.'
ഒന്ന്‌നിര്‍ത്തി ...എന്നിട്ട്
'ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി ...?
ഷാനു (ഫഹദ് ) ന്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്.. '.
ഞാന്‍ പറഞ്ഞു.
'നല്ലൊരു ഭാവിയുള്ള ടെക്‌നീഷ്യനാണ് ..'
' നിനക്കെങ്ങിനെ അറിയാം...?'
ആദ്യ ചിത്രം സെന്‍സര്‍ ചെയ്ത വിവരവും , അതില്‍ സംവിധായകന്റെ കഴിവുകളും ഞാന്‍ വിവരിച്ചു..
'എന്നിട്ടാണോ പടം എട്ടു നിലയില്‍
പൊട്ടിയത് '
അതെക്കുറിച്ചല്ലല്ലോ ഞാന്‍ പറഞ്ഞത് സംവിധായകന്‍ കഴിവുള്ളവനാണന്ന് ഉറപ്പാ.
അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.
പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന്.
ചിത്രം ബംബര്‍ ഹിറ്റ്..
ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററില്‍ പോയി കണ്ടു...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ
ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോള്‍...
മനസ്സ് കൊണ്ടു് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാന്‍.
ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാന്‍ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ് . ഞാൻ സെൻസർ ബോർഡ്...
Posted by Alleppey Ashraf on Tuesday, October 13, 2020