സിനിമാമേഖലയിലെ ലൈംഗീക ചൂഷണങ്ങള്‍ക്കെതിരെ ക്യാംപൈയിനുകള്‍ ഉയരുമ്പോഴും ആളുകളുടെ കാഴ്ചപ്പാടിനും പെരുമാറ്റത്തിനും ഒരു മാറ്റവുമില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കയാണ് അഭിനേത്രി അന്‍സിബ ഹസന്‍. മീ ടൂ ക്യാപൈയിനുകള്‍ ചര്‍ച്ചയാകുമ്പോള്‍ തനിക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ദുരനുഭവം അന്‍സിബ വെളിപ്പെടുത്തിയതാണ് വൈറല്‍ ആകുന്നത്.
ജിത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമയിലൂടെ ശ്രദ്ധേയായ അഭിനയേത്രിയാണ് അന്‍സിബ. അവതാരകയായും നായികയായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് അന്‍സിബ. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മീ ടു ക്യാംപെയ്‌നുകള്‍ ചര്‍ച്ചയാകുമ്പോഴും ഇവിടെയുള്ള ആളുകളുടെ മനോഭാവം മാറുന്നില്ലെന്ന് നടി അന്‍സിബ. സമൂഹമാധ്യമത്തിലൂടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് നടി ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്.
നിങ്ങളുടെ നഗ്‌ന ചിത്രം അയച്ചാല്‍ പണം നല്‍കാമെന്നാണ് അജീഷ് എന്ന് പേരുള്ള യുവാവ് അന്‍സിബയ്ക്ക് അയച്ച സന്ദേശം. നടി പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ടിന്റെ താഴെ കമന്റുമായി എത്തി അയാള്‍ വീണ്ടും പ്രതികരിക്കുകയുണ്ടായി.
ഇയാള്‍ അശ്ലീലസന്ദേശം അയച്ചുവെന്നും വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അന്‍സിബ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി