Latest News

കാജോളിന് ഒപ്പമായിരിക്കുന്ന സമയത്ത് വേറെ സ്ത്രീകളെ നോക്കിയാൽ കമന്റ് ഉറപ്പ്; തബു ഇപ്പോഴും സിങ്കിൾ ആയി കഴിയുന്നത് എന്നെപ്പോലൊരു പങ്കാളിയെ കിട്ടാത്തതുകൊണ്ട്; അജയ് ദേവ്ഗൺ മനസ് തുറക്കുമ്പോൾ

Malayalilife
കാജോളിന് ഒപ്പമായിരിക്കുന്ന സമയത്ത് വേറെ സ്ത്രീകളെ നോക്കിയാൽ കമന്റ് ഉറപ്പ്; തബു ഇപ്പോഴും സിങ്കിൾ ആയി കഴിയുന്നത് എന്നെപ്പോലൊരു പങ്കാളിയെ കിട്ടാത്തതുകൊണ്ട്; അജയ് ദേവ്ഗൺ മനസ് തുറക്കുമ്പോൾ

ബോളിവുഡിലെ സൂപ്പർ ജോഡികളാണ് അജയ് ദേവ്ഗണും ഭാര്യ കജോളും. ഓൺ സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും മികച്ച താരജോഡികളായാണ് ഇരുവരും അറിയിപ്പെടുന്നത്. അജയ് ദേവ്ഗൺ നായകനായി എത്തുന്ന പുതിയ ചിത്രം ദി ദി പ്യാർ ദി ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. മുൻ ഭാര്യയെ ദേഷ്യം പിടിപ്പിക്കാനായി തന്റെ പകുതി പ്രായമുള്ള ചെറുപ്പക്കാരികളുമായി ചുറ്റി നടക്കുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ കാജോളിനെക്കുറിച്ചും സുഹൃത്തും ചിത്രത്തിൽ നായികയായി എത്തുന്ന തബുവിനെക്കുറിച്ചും അജയ് പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ചിത്രത്തിന്റെ ട്രെയിലർ ഭാര്യ കജോൾ കണ്ടോ എന്നും അവരുടെ പ്രതികരണം എന്തായിരുന്നുവെന്നും ചോദിച്ച മാധ്യമപ്രവർത്തകരോട് അജയ് ദേവ്ഗൺ പറഞ്ഞ മറുപടി ഇങ്ങനെ' ട്രെയിലർ അവൾ കണ്ടു. അവൾ അതിൽ ഒക്കെ ആണ്. അവളും സിനിമാ മേഖലയിൽ നിന്നുമുള്ള ആൾ ആയതിനാൽ അവൾക്കിതൊക്കെ മനസ്സിലാകും. പക്ഷേ ജീവിതത്തിൽ വ്യത്യാസമുണ്ട്. അവളുടെ ഒപ്പമായിരിക്കുന്ന സമയത്ത് വേറെ സ്ത്രീകളെ നോക്കിയാൽ അവൾ അപ്പോൾത്തന്നെ എന്തെങ്കിലും കമന്റ് പാസാക്കും. അതു ചിലപ്പോൾ തമാശയുമാകാം. ഇതൊക്കെ സാധാരണ തോന്നൽ മാത്രമല്ലേ'' - അജയ് പറഞ്ഞു.

അടുത്ത സുഹൃത്തായ തബുവിനെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ''നല്ലൊരു പങ്കാളിയെ കിട്ടാത്തതു കൊണ്ടാണ് അവളിപ്പോഴും സിങ്കിൾ ആയിരിക്കുന്നത്. എന്നെപ്പോലെ ഒരു പങ്കാളിയെയാണ് അവൾ ആഗ്രഹിക്കുന്നത്. പക്ഷേ അങ്ങനെയൊരാളെ അവൾക്കിതു വരെ കിട്ടിയില്ല.'' - അജയ് പറയുന്നു.

Bollywood star couple Ajay devgon and Kajol

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES