മമ്മൂക്കയുടെ ചുളളന്‍ ലുക്ക് കണ്ട് അന്തം വി്ട്ടിരിക്കുന്ന ആരാധകരെ ഞെട്ടിച്ച് ദുല്‍ഖറിന്റെ ഡാന്‍സ്; ഭാര്യ അമാലിനൊപ്പമുളള ദുല്‍ഖറിന്റെ നൃത്ത വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
മമ്മൂക്കയുടെ ചുളളന്‍ ലുക്ക് കണ്ട് അന്തം വി്ട്ടിരിക്കുന്ന ആരാധകരെ ഞെട്ടിച്ച് ദുല്‍ഖറിന്റെ ഡാന്‍സ്; ഭാര്യ അമാലിനൊപ്പമുളള ദുല്‍ഖറിന്റെ നൃത്ത വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മ്മൂട്ടിയെ പോലെ തന്നെ മലയാളികള്‍ക്ക് താരപുത്രനെയും ഇഷ്ടമാണ്. മമ്മൂട്ടിയുടെ മകന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ ഇടം സിനിമയില്‍ കണ്ടെത്തിക്കഴിഞ്ഞ യുവതാരം കൂടിയാണ് അദ്ദേഹം. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ മാത്രമല്ല, താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഭാര്യ അമാലുമൊത്തും മറിയവുമൊത്തുമുളള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട. ദുല്‍ഖറിന്റെ മകള്‍ മറിയവും പിതാവിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുടെ പ്രിയങ്കരിയാണ്. കുഞ്ഞ് മറിയത്തിന്റെ വിശേഷങ്ങള്‍ എപ്പോഴും ആരാധകര്‍ തിരക്കാറുണ്ട്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും ദുല്ഡഖര്‍ മുമ്പിലാണെന്ന് പല അവസരങ്ങളിലും താരം തെളിയിച്ചിട്ടുണ്ട്. നസ്രിയയുടെ വിവാഹ സത്കാരത്തിനിടെ ദുല്‍ഖറും അമാലുമൊക്കെ നൃത്തം ചെയ്തത് വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും അമാലിനൊപ്പമുളള ദുല്‍ഖറിന്റെ നൃത്തമാണ് റൈലാകുന്നത്. 

ഒരുവിവാഹചടങ്ങിനിടെ ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.  ജോഡിയായി വേറെയും ആളുകള്‍ ഒപ്പം നൃത്തം ചെയ്യുന്നുണ്ട്. പല ഭാഷകളിലായുളള പാട്ടുകള്‍ക്ക് മനോഹരമായി ചുവടുവയ്ക്കുന്ന അമാലിന്റെയും ദുല്‍ഖിന്റെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്.  ക്രീം നിറത്തിലുളള വേഷമാണ് അമാലിന്റേത്. പച്ച നിറത്തിലുളള കുര്‍ത്തയും പച്ച പാറ്റ്‌സുമണിഞ്ഞാണ് ദുല്‍ഖര്‍ എത്തിയിരിക്കുന്നത്. യാതൊരു താരജാടയുമില്ലാതെയാണ് ഇരുവരും വേദിയില്‍ നൃത്തം ചെയ്യുന്നത്.ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡേയ്‌സിലെ പാട്ടിനും ഇരുവരും ചു വടുവയ്ക്കുന്നുണ്ട്. മമ്മൂക്കയുടെ ഡാന്‍സിനെ കളിയാക്കുന്നവര്‍ കുഞ്ഞിക്കയുടെ നൃത്തം കണ്ടു നോക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ദുല്‍കിന്റെയും മറിയത്തിന്റെയും വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയ കീഴടക്കാറുണ്ട്. ഇടയ്ക്ക് ഒരു വിവാഹത്തിന് പിങ്ക് ഫ്രോക്കിലെത്തിയ മറിയത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. 

ഒന്നര വര്‍ഷത്തിന് മുകളിലുള്ള ഇടവേളയ്ക്ക് ശേഷം ദുല്‍ഖറിന്റെ ഒരു മലയാള ചിത്രം റിലീസിനൊരുങ്ങുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റേതായി വരാനിരിക്കുന്ന ചിത്രം. ഏപ്രില്‍ 26 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. നവാഗതനായ ബിസി നൗഫലാണ് സംവിധാനം 
കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ഗ്രിഗറി, സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.2017ല്‍ പുറത്തിറങ്ങിയ 'പറവ'യാണ് ദുല്‍ഖര്‍ ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ച് തിയേറ്ററിലെത്തിയ ചിത്രം. ശേഷം തമിഴ്/മലയാളം ദ്വിഭാഷാ ചിത്രമായ സോളോ, തെലുങ്കു ചിത്രം മഹാനടി, ബോളിവുഡ് ചിത്രം കാര്‍വാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ് എന്ന ചിത്രത്തിലും ദുല്‍ഖര്‍ നായകനാണ്. ഇതിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 
 

Dulquer Salman and wife Amaal amazing dance goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES