ബോളിവുഡില്‍ താരറാണി ശ്രീദേവിയുടെ മകളാണ് ജാന്‍വിക്ക് അമ്മയെ പോലെത്തന്നെ ഏറെ ആരാധകരണ് ഉള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ 3.6 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. ഫാഷന്‍ ലോകത്തും സിനിമാ ലോകത്തുമൊക്കെയായി നിറഞ്ഞ് നില്ക്കുന്ന നടിക്ക് പിന്നാലെ എപ്പോഴും പാപ്പരാസികള്‍ പായറുണ്ട്. നടിയെ പൊതുസ്ഥലത്ത് കണ്ടാല്‍ ക്യാമറകണ്ണുകള്‍ വിടാതെ പിന്തുടരുംയ അത്തരത്തില്‍ വിടാതെ പിന്തുടര്‍ന്ന ഒരു ഫോട്ടോഗ്രാഫറോട് നടി ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
സലൂണില്‍ നിന്ന് ഇറങ്ങി വരുന്ന ജാന്‍വിയെയാണ് വീഡിയോയില്‍ കാണുന്നത്. താരം നടന്ന് വന്ന് കാറില്‍ വന്ന് കേറുന്നത് വരെ ഒരു ഫോട്ടോഗ്രാഫര്‍മാര്‍ ജാന്‍വിയെ പിന്തുടരുന്നുണ്ട്.കാറിനു സമീപം വരെ തന്നെ പിന്തുടര്‍ന്നപ്പോള്‍ 'ഞങ്ങളുടെ കൂടെ കാറില്‍ പോരുന്നോ' എന്നായി ജാന്‍വി. താരം ഇങ്ങനെ ചോദിച്ചതും ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് പറഞ്ഞ് ചിരിച്ച് നന്ദി പറഞ്ഞു. ഫോട്ടോഗ്രാഫര്‍ക്ക് നല്ലൊരു ചിരിയും ജാന്‍വി സമ്മാനിച്ചു.
പാര്‍ട്ടികള്‍, അവാര്‍ഡ് നിശകള്‍, ജിം, ഷോപ്പിംഗ് എന്നിങ്ങനെ എവിടെ പ്രത്യക്ഷപ്പെട്ടാലും ജാന്‍വി തിളങ്ങും താരമായി മാറാറുണ്ട്.