ആയുരാരോഗ്യവും സൗഖ്യവും തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗായിക കെ.എസ്. ചിത്രയുടെ സംഗീതാര്‍ച്ചന. മുത്തപ്പന്റെ മടപ്പുരം ചിത്രയുടെ ഗാനത്താല്‍ ഭക്തിസാന്ദ്രമായ നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ദയാനിധി അഹര്‍നിശം അനേകദന്തം ഉപസ്മഹേ....(ദയാനിധിയായ ഏകദന്തനായ ഗണേശഭഗവാനേ രാവും പകലും സ്തുതിക്കുന്നു) എന്ന ഗണേശഭഗവാനെ സ്തുതിക്കുന്ന ഒരു സംസ്‌കൃത പ്രാര്‍ത്ഥനാശ്ലോകമാണ് ചിത്ര ആലപിച്ചത്.
പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ സന്ദര്‍നത്തിനെത്തിയപ്പോഴാണ് പതിവുപോലെ ചിത്രം മുത്തപ്പന് മുന്‍പില്‍ കൈകൂപ്പി തന്റെ ഗാനാര്‍ച്ചന സമര്‍പ്പിച്ചത്. കണ്ണടച്ച്, കൈകൂപ്പിയാണ് ചിത്ര ഗാനം ആലപിച്ചത്. ഗാനാര്‍ച്ചനയ്ക്ക് ശേഷം മുത്തപ്പന്റെ പൂവും ഭസ്മവും നടിക്ക് നല്കി.
ലതുതോളിന് പരിക്കേറ്റിരുന്ന ചിത്ര ഈയിടെ സ്ലിംഗ് ധരിച്ചിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം മുത്തപ്പന് മുന്‍പില്‍ എത്തിയ ചിത്രയുടെ കയ്യില്‍ സ്ലിംഗ് ഉണ്ടായിരുന്നില്ല. പൂര്‍ണ്ണാരോഗ്യം വീണ്ടെടുത്ത ചിത്രയെയാണ് കണ്ടത്....