Latest News

ചാക്കോച്ചൻ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോൾ തൊട്ടു മുമ്പിലിരുന്ന് മൊബൈലിൽ കുത്തിക്കളിക്കുന്ന ടൊവിനോ; പാർവ്വതി പകർത്തിയ വീഡിയോ പങ്ക് വച്ച് ചാക്കോച്ചൻ

Malayalilife
ചാക്കോച്ചൻ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോൾ തൊട്ടു മുമ്പിലിരുന്ന് മൊബൈലിൽ കുത്തിക്കളിക്കുന്ന ടൊവിനോ; പാർവ്വതി പകർത്തിയ വീഡിയോ പങ്ക് വച്ച് ചാക്കോച്ചൻ

ഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ്' തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ മികച്ചതാക്കാൻ ഓരോ അഭിനേതാക്കളും ശ്രമിച്ചിട്ടുണ്ട് ചിത്രത്തിൽ.ചിത്രത്തിൽ ഡോക്ടർ സുരേഷ് രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ഷൂട്ടിങ്ങിനിടെ താൻ ഏറ്റവും കഷ്ടപ്പെട്ടത് ഡയലോഗ് പഠിക്കാനായിരുന്നുവെന്നാണ് ചാക്കോച്ചൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോളിതാ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുന്ന വീഡിയോയും സോഷ്യൽമീഡിയിയൽ വൈറലായി കഴിഞ്ഞു.

ഷൂട്ടിങ് ഇടവേളയിൽ ചാക്കോച്ചൻ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോൾ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്ന ടോവിനോയാണ് വീഡിയോയിൽ ഉള്ളത്. പാർവതിയാണ് ഇരുവരും അറിയാതെ വീഡിയോ പകർത്തിയത്. ' ഡോക്ടർ സുരേഷ് രാജനും കളക്ടർ ബ്രോയും എങ്ങിനെയാണ് ജോലി ചെയ്തത് എന്നതിന് ഇതാ തെളിവ് എന്ന തലക്കെട്ടോടെയാണ്ചാക്കോച്ചൻ വീഡിയോ ഷെയർ ചെയ്തത്.

താരങ്ങളടക്കം നിരവധി പേരാണ് ചാക്കോച്ചന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഡോക്ടർ പഠിക്കുമ്പോൾ കളക്ടർ ഇരുന്നു പബ്ജി കളിക്കുകയാണോ എന്നാണ് പലർക്കും അറിയേണ്ടത്. ചാക്കോച്ചൻ കഷ്ടപ്പെട്ട് പണിയെടുക്കുമ്പോൾ നിങ്ങളവിടെ എന്ത് ചെയ്യാണെന്നാണ് നടി പാർവതിയുടെ ചോദ്യം.

ഇതിന് ടൊവിനോയും മറുപടി നൽകിയിട്ടുണ്ട്. ചാക്കോച്ചനെ ശല്യപ്പെടുത്താതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയായിരുന്നു ഞാൻ. അദ്ദേഹം മൂന്നു പേജ് നീളമുള്ള സംഭാഷണം പറഞ്ഞു തീരുമ്പോൾ തലയാട്ടുന്നത് എങ്ങനെയെന്ന് ഞാൻ നേരത്തെ പഠിച്ചുവച്ചിട്ടുണ്ട് എന്നായിരുന്നു ടൊവിനോയുടെ രസകരമായ മറുപടി.

കാരവനിലും സെറ്റിലുമിരുന്ന് കഷ്ടപ്പെട്ട് ഡയലോഗുകൾ പഠിച്ച് അത് പറയുമ്പോൾ ഒരൊറ്റ മൂളലിൽ ആ സീൻ അവസാനിപ്പിക്കുന്ന ടോവിനോയെ കുറിച്ച് ചാക്കോച്ചൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.''ഞാൻ കാരവനിലിരുന്ന് പഠിക്കുന്നു. പിന്നെ ഫുൾ സ്പോർട്ടിൽ വന്നിരുന്ന് പഠിക്കുന്നു. എന്നിട്ട് ഫുൾ ഡയലോഗ് പറഞ്ഞു കഴിയുമ്പോൾ ഈ അലവലാതി ഉണ്ടല്ലോ'' എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു ചാക്കോച്ചൻ.

എങ്ങനെയാണ് ഈ ഡയലോഗുകൾ എല്ലാം പഠിച്ചെടുത്തത് എന്ന ചോദ്യത്തിന് ''ആഷിഖും മുഹസിനും വന്ന് പറഞ്ഞത് കുറച്ച് മെഡിക്കൽ ടേംസുകൾ ഉണ്ടെന്നും വലിയ പ്രശ്നമൊന്നുമില്ലെന്നും കുറച്ചുദിവസമേയുള്ളൂ എന്നൊക്കെയാണ്. ഇത്രയും വലിയ ഡയലോഗുകളായിരിക്കുമിതെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ചാക്കോച്ചന്റെ മറുപടി പറഞ്ഞിരുന്നു.

''ഷറഫുവിനാണ് എന്നോട് ഏറ്റവും കൂടുതൽ വൈരാഗ്യം ഉള്ളതെന്നാണ് തോന്നുന്നത്. എന്റെ ഭാര്യയുടെ ജൂനിയറാണ് ഷറഫു. അതുകൊണ്ട് ഞാൻ നിന്നുകൊടുത്തേ പറ്റു. അടിച്ചുപൊളിച്ച് തമാശകളൊക്കെ പറഞ്ഞ് സെറ്റിലിരിക്കാമെന്ന് കരുതിയ ഞാൻ ആ കാരവനിൽ നിന്ന് ഇറങ്ങിയിട്ടില്ല.

ഈ പേപ്പറും പിടിച്ച് ഇരിക്കും. ഞാൻ കാരവനിലുന്ന് പഠിക്കും. സ്പോർട്ടിൽ വന്നിരുന്ന പഠിക്കും. അങ്ങനെ കാണാപ്പാഠം പഠിച്ച് വരുമ്പോൾ ഷറഫുവും മുഹസിനും വരും. ചേട്ടാ ചെറിയ ഒരു ഡയലോഗ് കൂടിയുണ്ട്. ഞാൻ പറയും അതിനെന്താ കുഴപ്പമില്ലെന്ന്. നോക്കുമ്പോൾ ഒരു ഫുൾ ലെങ്ത് പേപ്പർ ഉണ്ട്. (ചിരിക്കുന്നു) പിന്നെ എത്ര തെറ്റിയാലും കുഴപ്പമില്ല. എത്ര ടേക്ക് വേണമെങ്കിലും എടുത്തോ എന്ന് പറയുന്ന ഒരു ഡയരക്ടറും അതൊക്കെ സഹിക്കാൻ തയ്യാറായിട്ടുള്ള കോ ആക്ടേഴ്സിനെയുമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ അതൊക്കെ രസകരമായിരുന്നു.- ചാക്കോച്ചൻ പറയുന്നു.

നിപ വൈറസ് സ്ഥിരീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ച മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ സുരേഷ് രാജൻ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടറായിട്ടാണ് ടൊവിനോ ചിത്രത്തിൽ വേഷമിട്ടത്.

Kunchako boban shares a video from virus location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES