കല്ല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായതുകൊണ്ടാണ് ഈ കഥാപാത്രത്തിന് വിളിച്ചത്; എങ്കില്‍ അത് ചെയ്യുന്നില്ലെന്ന് ഞാനും പറഞ്ഞു; തുറന്ന് പറഞ്ഞ് നടി ശിവദ

Malayalilife
കല്ല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായതുകൊണ്ടാണ് ഈ കഥാപാത്രത്തിന് വിളിച്ചത്; എങ്കില്‍ അത് ചെയ്യുന്നില്ലെന്ന് ഞാനും പറഞ്ഞു; തുറന്ന് പറഞ്ഞ് നടി  ശിവദ

സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ശിവദ. അഭിനയത്തിനൊപ്പം തന്നെ മനോഹരമായ കുടുംബജീവിതവും നയിക്കുന്ന ആളാണ് ശിവദ. ഒരു മകളാണ് താരത്തിനുളളത്.  ശിവദ അഭിനയ ജീവിതം ആരംഭിച്ചത് 2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ്. എന്നാൽ ഇപ്പോൾ കല്ല്യാണം കഴിഞ്ഞത് കൊണ്ട് തന്നെവേണ്ട എന്ന് വെച്ച സിനിമകളുണ്ടെന്നും, കുഞ്ഞുള്ളത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചുവെന്നും പറയുകയാണ് നടി ശിവദ. 

മലയാള സിനിമകളില്‍ ഞാന്‍ ബ്രേക്ക് എടുത്തിരുന്നെങ്കിലും ആ സമയത്ത് ഞാന്‍ തമിഴ് ചെയ്യുന്നുണ്ടായിരുന്നു. മലയാളം ഇല്ലെങ്കില്‍ തമിഴ് ചെയ്യും, തമിഴ് ഇല്ലെങ്കില്‍ മലയാളം ചെയ്യും എന്ന ഒരു ബാലന്‍സ് എപ്പോഴുമുണ്ട്. കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞിട്ട് ഏകദേശം ഓക്കെയായ പ്രൊജക്ടിന്റെ പൂജ വരെ എത്തിയിട്ട് പിന്നെ എന്നെ വേണ്ട എന്ന് വെച്ച സിനിമകളുണ്ട്.

ആ ഒരു അനുഭവവും എനിക്കുണ്ടായിട്ടുണ്ട്. അതേസമയം, സംവിധായകന്‍ പ്രജീഷേട്ടന്‍, രഞ്ജിത്തേട്ടനെ പോലുള്ളവരൊക്കെ എന്നെ വിശ്വസിച്ച് ആ കഥാപാത്രം ശിവദ തന്നെ ചെയ്യണം, കല്ല്യാണം കഴിഞ്ഞു കുഞ്ഞുണ്ട് എന്നതല്ല പ്രശ്നം. നിങ്ങള്‍ ഈ കഥാപാത്രം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ചെയ്യാം എന്ന് പറയുന്ന ആള്‍ക്കാരുമുണ്ട്.‘സു…സു… സുധി വാത്മീകം എന്ന സിനിമ വരെയാണ് ഞാന്‍ കല്ല്യാണത്തിന് മുമ്പ് ചെയ്തത്. ബാക്കി സിനിമകളെല്ലാം കല്ല്യാണത്തിന് ശേഷം ചെയ്തതാണ്. കൂടുതല്‍ പടങ്ങളും കല്ല്യാണത്തിന് ശേഷം ചെയ്ത പടങ്ങളാണ്.

Actress shivada words about rolls in cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES