Latest News

പ്രണയവാര്‍ത്തകള്‍ക്ക് പിന്നാലെ നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തികും തമ്മിലുള്ള വിവാഹ വാര്‍ത്തയും പ്രചരിക്കുന്നു; വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് സൂചന; താരങ്ങളുടെ വെളിപ്പെടുത്തലിനായി കാത്ത് ആരാധകരും

Malayalilife
പ്രണയവാര്‍ത്തകള്‍ക്ക് പിന്നാലെ നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തികും തമ്മിലുള്ള വിവാഹ വാര്‍ത്തയും പ്രചരിക്കുന്നു; വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് സൂചന; താരങ്ങളുടെ വെളിപ്പെടുത്തലിനായി കാത്ത് ആരാധകരും

ലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹന്‍. ബാലതാരമായി മലയാളത്തില്‍ ഒട്ടനവധി ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള താരം പിന്നീട് നായികയായും തിളങ്ങുകയുണ്ടായി. 

ഇരുപത്തൊമ്പതുകാരിയായ മഞ്ജിമ കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് സിനിമയിലേക്ക് എത്തുന്നത്.പിന്നീട് 1998ല്‍ മയില്‍പ്പീലിക്കാവില്‍ അഭിനയിച്ചു മഞ്ജിമ. പിന്നീട് സാഫല്യമെന്ന സിനിമയിലും ബാലതാരമായി മഞ്ജിമ തിളങ്ങി. ശേഷമാണ് താരം പ്രിയം സിനിമയിലേക്ക് എത്തുന്നത്.പിന്നീട് 2015ല്‍ നായികയായിട്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയായിരുന്നു ആ തിരിച്ചുവരവ്.

ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. പക്ഷെ സിനിമ വേണ്ടത്ര വിജയം നേടിയില്ല. മഞ്ജിമയ്ക്കും അഭിനയത്തിലെ പോരായ്മകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമ നേരെ തമിഴിലേക്കാണ് പോയത്.

ക്യാമറാമാനും സംവിധായകനുമായ വിപിന്‍ മോഹന്റെ മകളെന്ന നിലയില്‍ മഞ്ജിമയ്ക്ക് ചെറുപ്പത്തില്‍ തന്നെ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. സിനിമയിലും പരസ്യങ്ങളിലുമൊക്കെയായി തിളങ്ങി നിന്ന മഞ്ജിമ അന്യഭാഷയിലും അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ, മഞ്ജിമയും ഗൗതം കാര്‍ത്തിക്കും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണന്നുള്ള വാര്‍ത്തയാണ് പുറത്തുവന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകര്‍.

മഞ്ജിമയും ഗൗതമും പ്രണയത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. ദേവരാട്ടം എന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. വാര്‍ത്തകള്‍ വന്നെങ്കിലും മഞ്ജിമ അത് നിഷേധിച്ചിരുന്നു. ഗൗതം അതേക്കുറിച്ച് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു.

ഊട്ടിയിലുള്ള ഫാം ഹൗസില്‍ വെച്ച് മകന്റെ എന്‍ഗേജ്മെന്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കാര്‍ത്തിക്ക് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗൗതമിന്റെ സുഹൃത്തിന്റെ എന്‍ഗേജ്മെന്റില്‍ പങ്കെടുക്കാനായി മഞ്ജിമയും എത്തിയിരുന്നുവെന്നും, അടുത്തത് ഇവരുടെ ഊഴമാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. എന്‍ഗേജ്മെന്റിന്റെ തീയതിയോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
 

Gautham Karthik and Manjima Mohan to get engaged

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES