നല്ല ടീച്ചര്‍മാര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ്; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

Malayalilife
topbanner
നല്ല ടീച്ചര്‍മാര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ്; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെതായ നിലപാടുകൾ തുറന്ന് പറയുന്നതിന് യാതൊരു മടിയും കാണിക്കാറില്ല. എന്നാൽ  ഇപ്പോൾ രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെ കുറിച്ച് ഉള്ള താരത്തിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഹരീഷ് പേരടി തന്റെ  ഫേസ്ബുക്ക് കുറിപ്പിലൂടെ  നല്ല ടീച്ചര്‍മാര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ പഠനത്തില്‍ ടീച്ചര്‍മാരെക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന് ക്രമേണ നമുക്ക് മനസിലാകും എന്നുമാണ് പ്രതികരിച്ചിരിക്കുന്നത്.  
 പുതിയ മന്ത്രിസഭയില്‍നിന്നും ശൈലജ ടീച്ചറെ ഒഴിവാക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ വിമര്‍ശനങ്ങളാണ് ഇപ്പോൾ ഉയർന്ന് വരുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടാണ് നടന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഹരീഷ് പേരാടിയുടെ കുറിപ്പിലൂടെ...

നല്ല ടീച്ചര്‍മാര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ്  പിന്നെ പുതിയ ടീച്ചര്‍മാര്‍ വന്ന് ആദ്യത്തേക്കാള്‍ നന്നായി പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് അവരും പ്രിയപ്പെട്ടവരായിമാറും ക്രമേണ നമുക്ക് മനസ്സിലാകും പഠനത്തില്‍ ടീച്ചര്‍മാരെക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന്  ടീച്ചര്‍മാര്‍ എത്ര വിദ്യാലയങ്ങളെ കണ്ടതാ വിദ്യാലയങ്ങള്‍ എത്ര ടീച്ചര്‍മാരെ കണ്ടതാ യാത്ര പറഞ്ഞ് പോകുന്ന എല്ലാ അദ്ധ്യാപികാ അദ്ധ്യാപകന്‍മാര്‍ക്കും സ്‌നേഹം കലര്‍ന്ന യാത്രമൊഴി വരാനിരിക്കുന്ന എല്ലാ അദ്ധ്യാപികാ അദ്ധ്യാപകന്‍മാര്‍ക്കും ഉത്തരവാദിത്വം കലര്‍ന്ന സ്വാഗതം..രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങള്‍.

Hareesh peradi words about kk shailaja

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES