രാജ് കുന്ദ്രയുടെ ജയില്‍ വാസം ബിഗ് സ്‌ക്രീനിലേക്ക്; നീലച്ചിത്ര നിര്‍മ്മാണക്കേസ് സിനിമയാകുമ്പോള്‍ ശില്പ്പാ ഷെട്ടിയുടെ ഭര്‍ത്താവും അഭിനേതാവാകും

Malayalilife
 രാജ് കുന്ദ്രയുടെ ജയില്‍ വാസം ബിഗ് സ്‌ക്രീനിലേക്ക്; നീലച്ചിത്ര നിര്‍മ്മാണക്കേസ് സിനിമയാകുമ്പോള്‍ ശില്പ്പാ ഷെട്ടിയുടെ ഭര്‍ത്താവും അഭിനേതാവാകും

ശ്ലീലച്ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ജീവിതം സിനിമയാകുന്നു. നീലച്ചിത്ര നിര്‍മാണക്കേസും രാജ് കുന്ദ്രയുടെ ജയില്‍വാസവുമാണ് സിനിമയാകുന്നത്. അശ്ലീലച്ചിത്രം നിര്‍മ്മിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസില്‍ 2021 ജൂലൈ 19ന് ആണ് രാജ് കുന്ദ്ര അറസ്റ്റിലായത്.

ജയില്‍വാസകാലത്ത് രാജ്കുന്ദ്ര നേരിട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ചിത്രത്തില്‍ കുന്ദ്ര അഭിനയിക്കുന്നുണ്ട്. കേസില്‍ ശില്പ ഷെട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

ബി ടൗണിനെ പിടിച്ചു കുലുക്കിയിരുന്നു രാജ് കുന്ദ്രയുടെ അറസ്റ്റും ജയില്‍വാസവും. കേസില്‍ ജാമ്യം ലഭിച്ച കുന്ദ്ര ഇപ്പോള്‍ തന്റെ ജയില്‍വാസകാലാനുഭവങ്ങളുടെ സിനിമയുടെ ജോലികളിലാണ്. ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.63 ദിവസം രാജ് കുന്ദ്ര ജയിലില്‍ കഴിഞ്ഞിരുന്നു. ഈ കാലയളവിലെ കഥയാകും ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 

ചിത്രത്തിന്റെ തിരക്കഥയിലും നിര്‍മ്മാണത്തിലും രാജ് കുന്ദ്ര ഭാഗമാകും. അതേസമയം, അശ്ലീലച്ചിത്ര നിര്‍മ്മാണ കേസിനെ തുടര്‍ന്ന് രാജ് കുന്ദ്ര അറസ്റ്റിലായിരുന്നപ്പോള്‍ ശില്‍പ്പ ഷെട്ടിയുടെ ദാമ്പത്യ ജീവിതം ഇനി എന്താവും എന്ന വിഷയത്തില്‍ ബോളിവുഡില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

ശില്‍പ്പയും രാജ് കുന്ദ്രയും വിവാഹമോചിതരാകും എന്ന വാര്‍ത്തകള്‍ വരെ പ്രചരിച്ചിരുന്നു. എന്നാല്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന രാജ് കുന്ദ്രയ്ക്കൊപ്പം വീണ്ടും സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശില്‍പ്പ. എന്ന് മാത്രമല്ല, തങ്ങളുടെ വിവാഹവാര്‍ഷികം ഇരുവരും ആഘോഷമാക്കുകയും ചെയ്യാറുണ്ട്.

2009ല്‍ ആണ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളാണുള്ളത്. കേസില്‍ ജാമ്യം ലഭിച്ചശേഷം പൊതുവേദികളില്‍ രാജ് കുന്ദ്ര അധികം സജീവമായിരുന്നില്ല. മുഖം വരെ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട രാജ് കുന്ദ്രയ്ക്കെതിരെ ട്രോളുകളും എത്തിയിരുന്നു.

Shilpa Shettys husband Raj Kundra to make debut in Bollywood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES