ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'തല്ലുമാല'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ആക്ഷനും കോമഡിയുമൊക്കെ സമം ചേര്‍ത്തുവെച്ചൊരു ടോട്ടല്‍ എന്റര്‍ടെയ്‌നര്‍ തന്നെയാണെന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.
ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 12 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ തല്ലുമാല റിലീസ് ചെയ്യും.
മണവാളന്‍ വസിം എന്ന കഥാപാത്രം ആയി ആണ് ടോവിനോ തോമസ് എത്തുന്നത്. ബീപാത്തു എന്ന കഥാപാത്രമായാണ്ണ് കല്യാണി പ്രിയദര്‍ശന്‍ എത്തുന്നത്. ചിത്രത്തിലെ കണ്ണില്‍ പെട്ടൊളെയെന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായി ആണ് ഈ ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിലും,തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമാണ് സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം.
ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദാണ്. ചിത്രത്തിന് മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്വി സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയാണ്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. മേക്കപ്പ് റോനെക്‌സ് സേവിയര്‍, കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്നു,മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.