ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അഖില്‍ മാരാര്‍. പിന്നീട് താരത്തിന്റെ നേട്ടങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ തനിക്ക് ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടെന്ന് അഖില്‍ വ്യക്തമാക്കിയിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം രൂപ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് അഖ്യല് വ്യക്തമാക്കിയത്. എന്നാല്‍ ഇത്രയൊക്കെ സമ്പാദിച്ചിട്ടും അഖില്‍ തന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഖിലും അമ്മ അമ്മിണിയും. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ആവശ്യത്തിനു കാശുണ്ടായിട്ടും സ്വന്തം അമ്മയെ അഖില്‍ എന്തിന് തൊഴിലുറപ്പ് ജോലിക്ക് വിടുന്നു എന്ന ചോദ്യത്തിനും ഇരുവരും മറുപടി നല്കുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള ഉത്തരം വിഡിയോയിലൂടെ അഖില്‍ വിശദമാക്കി.അമ്മ തൊഴിലുറപ്പിന് പോയി ജീവിക്കുന്നത് പണത്തിനു വേണ്ടിയല്ല. അവരുടെ കൂട്ടുകാരുടെ കൂടെ അവരില്‍ ഒരാളായി സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന സന്തോഷത്തിന് വേണ്ടിയാണ് പോകുന്നതെന്ന് അഖില്‍ പറയുന്നു.
'എന്റെ മോന് എന്റെ എന്ത് ആവശ്യങ്ങളും നിറവേറ്റിത്തരുന്നുണ്ട്. ഇതന്റെ സന്തോഷമാണ്. ഞാന്‍ തൊഴിലുറപ്പിന് പോകുന്നത് എന്റെ മനസിന്റെ സന്തോഷമാണ്. എനിക്ക് എന്റെ കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ തൊഴിലുറപ്പിന് പോകുന്നത്. എന്റെ കാര്യങ്ങളെല്ലാം എത്രയോ വര്‍ഷങ്ങളായി എന്റെ മകനാണ് നോക്കുന്നത്. തൊഴിലുറപ്പില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടല്ല ഞാന്‍ ജീവിക്കുന്നത്. പക്ഷേ തൊഴിലുറപ്പിന് എനിക്ക് പോണം. അത് എന്റെ മാനസികോല്ലാസമാണ്. ആള്ക്കാര് പറയുന്നത് പോലെ എന്റെ മോന് എന്നെ നിര്‍ബന്ധിച്ച് പറഞ്ഞുവിടുന്നതല്ല. ഇതിലൊന്നും ജനങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടണ്ട. ഞങ്ങളുടെ ജീവിതമാണ്. ഞങ്ങള്‍ സാധരണക്കാരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.'- അഖിലിനൊപ്പം വീഡിയയോലെത്തി അമ്മയും പങ്ക് വച്ചു.
നാട്ടുകാര്‍ക്ക് വല്ല ഛേദവുമുണ്ടോ ഇതിലൊക്കെ ഇടപെടാവന്. ഞങ്ങളുടെ കാര്യങ്ങളില്‍ പുറത്തു നില്ക്കുന്നവര് ബുദ്ധിമുട്ടേണ്ട. ഞങ്ങളുടെ ജീവിതത്തില്‍ ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ല. വീട് പഴയപടിതന്നെ നിലനിര്‍ത്തിയതും ആശുപത്രിയിലേക്ക് ബസ്സിന് പോകുന്നതുമെല്ലാം സ്വന്തം താല്പര്യങ്ങളുടെ ഭാഗമായാണെന്നും അഖില്‍ മാരാരുടെ അമ്മ പറയുന്നു. അഖില്‍ മാരാരും അച്ഛനും തമ്മില്‍ വഴക്കാണ് എന്ന അരോപണങ്ങളിലും അമ്മ മറുപടി പറയുന്നുണ്ട്.
അച്ഛനും താനും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകാം. അതൊക്കെ കുടുംബത്തിനു ള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇതെല്ലാം ബിഗ് ബോസിലെ ഒരു എപ്പിസോഡില്‍ താനായിട്ട് തന്നെ തുറന്നു പറഞ്ഞിട്ടുളളതാണെന്നും അഖില്‍ പറയുന്നു.
നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്നും അതൊക്കെ താന്‍ സഹിക്കുമെന്നും അഖില്‍ മാരാര്‍ വിഡിയോയില്‍ പറഞ്ഞു. തന്നെക്കാളും സഹനശേഷിയുള്ളത് അമ്മയ്ക്കാണെന്നും അഖില്‍ പറയുന്നു.ജനിച്ചു വളര്‍ന്ന കാലം മുതല്‍ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന സ്ത്രീയാണ്. എനിക്ക് ചിലപ്പോള്‍ കഷ്ടം തോന്നും. ഇത്രയും കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു സ്ത്രീയെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പക്ഷേ അതൊന്നും വിഷയമല്ല. അമ്മ കൂളാണ്.'- അഖിലിന്റെ വാക്കുകള്‍.