ഗരുഡന്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ ഒരുങ്ങുന്നു ; സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം നവംബറില്‍ തിയേറ്ററുകളില്‍

Malayalilife
topbanner
ഗരുഡന്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ ഒരുങ്ങുന്നു ; സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം നവംബറില്‍ തിയേറ്ററുകളില്‍

സുരേഷ് ഗോപിയും ബിജു മേനോനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കോര്‍ട്ട് ഡ്രാമയെന്നു വിശേഷിപ്പിക്കാവുന്ന ഗരുഡന്‍ എന്ന ചിത്രത്തിന്റെ കൗതുകകരമായ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.ഗരുഡന്റ ചിറകുകള്‍ക്ക് ഇരു വശത്തുമായി സുരേഷ് ഗോപിയും ബിജു മേനോനുമാണ്.

ഇരുവരും നീതിക്കു വേണ്ടി പോരാട്ടം നടത്തുന്നവര്‍.ഒരാള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരാള്‍ പ്രൊഫസര്‍.ഇരുവരും തമ്മിലുള്ള നിയമ പോരാട്ടത്തില്‍ ആരു ജയിക്കും എന്നു സൂചിപ്പിക്കും വിധത്തിലാണ് പോസ്റ്റര്‍.
ചിത്രത്തിന്റെ ഓരോ മുഹൂര്‍ത്തങ്ങളും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയി
ലേക്കു നയിക്കുംവിധത്തിലാണ് സംവിധായകന്‍ അരുണ്‍ വര്‍മ്മ ഈ ചിത്രത്തിന്റെ രംഗങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.

മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.നവംബര്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തുംവിധത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. മഹാവിജയം നേടിയഅഞ്ചാം പാതിര എന്ന ഹൊറര്‍ ക്രൈം ത്രില്ലറിനു ശേഷം മിഥുന്‍ മാനവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു

സിദ്ദിഖ്, ദിലീഷ് പോത്തന്‍, അഭിരാമി, ജഗദീഷ്, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, സന്തോഷ് കിഴാറ്റൂര്‍, ബാലാജി ശര്‍മ്മ, മേജര്‍ രവി, ദിനേശ് പണിക്കര്‍ ,ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോല്‍, മാളവിക, ചൈതന്യ പ്രകാശ്, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു'
ജനഗണമന ,കടുവ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജെയ്ക്ക് ബിജോയ്‌സ് മാജിക്ക് ഫ്രയിംസിന്റെ പുതിയ ചിത്രത്തിനും സംഗീതം ഒരുക്കുന്നു.
ഛായാഗ്രഹണം.അജയ് ഡേവിഡ് കാച്ചപ്പിള്ളി .
എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ് .
കലാസംവിധാനം - സുനില്‍
കെ.ജോര്‍ജ്
കോസ്റ്റ്യം -ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ദിനില്‍ ബാബു.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍.പി.തോമസ്.
കോ- പ്രൊഡ്യൂസര്‍ - ജസ്റ്റിന്‍ സ്റ്റീഫന്‍ .
 ലൈന്‍ പ്രൊഡ്യൂസര്‍ - സന്തോഷ് കൃഷ്ണന്‍.
പ്രൊഡക്ഷന്‍ മാനേജര്‍ -ശിവന്‍ പൂജപ്പുര .
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - സതീഷ് കാവില്‍ കോട്ട ,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സന്‍പൊടുത്താസ്.
വാഴൂര്‍ ജോസ്.
ഫോട്ടോ - ശാലു പേയാട്.

garudan november release

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES