മകള്‍ പാര്‍വതിക്കൊപ്പം പാട്ടു പാടി നടന്‍ ജഗതി ശ്രീകുമാര്‍. മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനം 'ക്യാ ഹുആ തേരാ വാദാ' എന്ന പാട്ടാണ് മകളും ജഗതി ശ്രീകുമാറും ചേര്‍ന്ന് പാടിയത്. ജഗതിയുടെ ഫേസ്ബുക്ക് പേജിലാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. പാര്‍വതി പാടുമ്പോള്‍ കൂടെപ്പാടുന്ന ജഗതിയെയാണ് വീഡിയോയില്‍ കാണുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയത്.
മണ്‍ഡേ വിത്ത് സം റാഫി സാബ് മാജിക് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജഗതിയുടെ ഈ പുരോഗതി പ്രതീക്ഷ നല്‍കുന്നുവെന്നാണ് വീഡിയോയ്ക്ക് ആരാധകരുടെ കമന്റ്.1977ല്‍ പുറത്തിറങ്ങിയ തരിന്‍ ഖാനും ഋഷി കപൂറും പ്രധാന വേഷത്തില്‍ എത്തിയ ബോളിവുഡ് ചിത്രം ഹം കിസിസെ കം നഹി എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫിയും സുഷമ സോരേഷ്ടയും ചേര്‍ന്ന് ആലപിച്ച ഗാനം അക്കാലത്ത് യുവാക്കളുടെ പ്രിയപ്പെട്ടതായിരുന്നു.
അപകടത്തെ തുടര്‍ന്ന് എട്ടുവര്‍ഷമായി അഭിനയത്തില്‍നിന്ന് മാറിനില്‍ക്കുന്ന ജഗതി സി.ബി.ഐ 5 എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് അടുത്തിടെ തിരിച്ചെത്തിയിരുന്നു.ഏതാനും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 2012 മാര്‍ച്ച് 10ന് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനടത്തു പാണാമ്പ്ര വളവില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായ പരിക്കേറ്റിരുന്നു.