ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മികവുറ്റ ഒരു പോരാളിയായിരുന്നു ജാസ്മിൻ മൂസ. എന്നാൽ ഷോയിൽ നിന്ന് അധികം വൈകാതെ തന്നെ ജാസ്മിൻ പുറത്ത് പോയിരുന്നു. പലപ്പോഴും തിരികെ ഷോയില്‍ ഉണ്ടായിരുന്ന സമയം എത്തുമ്പോള്‍ എന്റെ കാമുകി മോണിക്ക അവിടെ ഉണ്ടാകുമോ എന്നറിയില്ല പക്ഷെ എന്റെ പട്ടി സിയാലോ ഉണ്ടാവും എന്ന് ജാസ്മിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ വാക്കുകൾ സത്യമായിരിക്കുകയാണ്. കാമുകി മോണിക്കയുമായി ബ്രേക്ക് അപ് ആയെന്ന് ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വീഡിയോയില്‍ ജാസ്മിന്‍ പറഞ്ഞതിങ്ങനെ,
എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ വന്നത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറയാനാണ്. മോണിക്ക, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഞാന്‍ ബിഗ്ഗ് ബോസിലേക്ക് പോകുമ്പോള്‍ എന്റെ കുടുംബം എന്ന് അവകാശപ്പെടാനുള്ളത് മോണിക്കയും എന്റെ നായ സിയാലോയും മാത്രമായിരുന്നു. ഞാന്‍ ബിഗ്ഗ് ബോസില്‍ ആയിരുന്ന സമയത്ത് സിയാലോനെ നോക്കിയത് എല്ലാം മോണിക്കയാണ്.
ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം എനിക്ക് നേരെയും മോണിക്കയ്ക്ക് നേരെയും ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. ഇപ്പോഴും ഉണ്ടാവുന്നു. ബിഗ്ഗ് ബോസില്‍ വന്ന ഒരു കാരണത്താല്‍ ഞാന്‍ ഇപ്പോഴും കഷ്ടപ്പെടുന്നു. ഞാന്‍ കാരണം, എന്റെ പ്രവൃത്തികളില്‍ യാതൊരു പങ്കും ഇല്ലാത്ത അവളും കഷ്ടപ്പെടുന്നു. അത്തരം സൈബര്‍ ബുള്ളിങ് നേരിടേണ്ട ആവശ്യം അവള്‍ക്കില്ല.
ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഞാന്‍ മാനസികമായി ഒരുപാട് തകര്‍ന്ന അവസ്ഥയിലാണ്. ഈ ഒരു സാഹചര്യത്തില്‍ ഞാന്‍ മാനസികമായും ശാരീരികമായും ഒന്നും അവൈലബ്ള്‍ അല്ല. ഈ ഒരു അവസ്ഥയില്‍ മോണിക്കയമായി തുടര്‍ന്ന് പോകുക എന്നത് വളരെ കഷ്ടമാണ്. കാരണം, അവള്‍ എന്നെക്കാള്‍ നല്ല ഒരാളെ ഡിസേര്‍വ് ചെയ്യുന്നു. ഇപ്പോഴത്തെ എന്റെ സാഹചര്യം എന്ത് തന്നെ ആയാലും അവളെ സംരക്ഷിക്കാന്‍ പറ്റുന്ന ഒരാള്‍ക്കൊപ്പം അവള്‍ ജീവിയ്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഞാനതിന് യോജിച്ച ആളല്ല എന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.