ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ രണ്ട് ചിത്രങ്ങളാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സും നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളും.ഇരു ചിത്രങ്ങളുടെയും വര്‍ത്തകളും വിശേഷങ്ങളും, കഥാപാത്രങ്ങളും ഒക്കെ സമൂഹ്യമാധ്യമങ്ങളില്‍
വൈറലായി മാറിയിരുന്നു.
കുമ്പളങ്ങിയിലെ ഫഹദ് ഫാസിലിന്റെ ഷമ്മി മുതല്‍ മാത്യു തോമസ് ചെയ്ത ഫ്രാങ്കി വരെയുളള കഥാപാത്രങ്ങളെല്ലാം എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നു.റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ടും താരങ്ങളുടെ പ്രകടനംകൊണ്ടുമായിരുന്നു സിനിമ ശ്രദ്ധേയമായി മാറിയിരുന്നത്. കുമ്പളങ്ങിയിലെ ആര്‍ക്കും വേണ്ടാത്ത ഒരു ചെറുദ്വീപ്. അവിടെ ആര്‍ക്കും വേണ്ടാത്ത നാലു സഹോദരന്‍മാര്‍. ആകെ മൊത്തം ഡാര്‍ക്ക് സീനില്‍ നില്‍കുന്ന നാല് സഹോദരന്‍മാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
കുമ്പളങ്ങി നൈറ്റ്സിന്റെ ക്ലൈമാക്സിനോട് ചേര്‍ത്ത് ഏടുത്ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായി മാറിയിരുന്നു. നാല് സഹോദരങ്ങളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്ന് നായികമാരും ചേര്‍ന്നുളള ഒരു ഗ്രൂപ്പ് ഫോട്ടോയായിരുന്നു ഇത്. ഈ പോസ്റ്റര്‍ ചെറിയൊരു മാറ്റത്തോടെ വീണ്ടും പുറത്തിറങ്ങിയിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.ഫോട്ടോയിലെ പുതിയ അതിഥി അനശ്വര രാജനാണ്. കുമ്പളങ്ങിയിലെ ഫ്രാങ്കിയുടെ പെണ്ണായിട്ടാണ് അനശ്വര തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ അവതരിപ്പിച്ച കീര്‍ത്തിയുടെ ചിത്രവും എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്.
തണ്ണീര്‍മത്തന്‍ നായികയുടെ ചിത്രവും ചേര്‍ത്തുകൊണ്ടുളള നെപ്പോളിയന്റെ മക്കളുടെ ഗ്രുപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഇപ്പോഴാണ് കോളം തികഞ്ഞത് എന്ന അടിക്കുറിപ്പോടെയാണ് കുമ്പളങ്ങി ഗ്രൂപ്പ് ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്.റിഷിരാജ് എന്നയാളാണ് ഈ ചിത്രം വീണ്ടും എഡിറ്റ് ചെയ്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിന്റെ പോസ്റ്ററായി മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സജി, ബോബി, ബോണി, ഫ്രാങ്കി തുടങ്ങിയവര്‍ക്കൊപ്പമാണ് ഇവരുടെ ജോഡികളും എത്തുന്നത്.
കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളത്തില്‍ തുടക്കമിട്ട താരമായിരുന്നു മാത്യൂ തോമസ്. സിനിമയില്‍ ചെറിയ വേഷമായിരുന്നെങ്കിലും ഏറെ ശ്രദ്ധേ നേടിയ പ്രകടനമാണ് മാത്യു കാഴ്ചവെച്ചിരുന്നത്. കുമ്പളങ്ങിക്ക് ശേഷം തണ്ണീര്‍മത്തന്‍ ദിനങ്ങളിലും താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നടന്റെ കരിയറില്‍ വഴിത്തിരിവുണ്ടായിരിക്കുകയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ മാത്യു അവതരിപ്പിച്ച ജെയ്സണിന്റെയും അനശ്വര അവതരിപ്പിച്ച കീര്‍ത്തിയുടെയും പ്രണയം കേരളക്കര ഏറ്റെടുത്തിരുന്നു.തുടര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ആ ചിത്രത്തില്‍ അനശ്വരയുടെ ഫോട്ടോയും ചേര്‍ക്കപ്പെട്ടത്. ഫ്രാങ്കിക്കും പെണ്ണായതോടെ ഇപ്പോഴാണ് മുഴുവന്‍ കുടുംബവുമായത് എന്നൊക്കെയുളള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുന്നത്