Latest News

ലുലുമാളില്‍ വച്ച് അപമാനിക്കും വിധത്തില്‍ ശീരത്തില്‍ സപര്‍ശിച്ചത് രണ്ടു തവണ; എല്ലാം സഹോദരിക്ക് മുന്നില്‍ വച്ചും; തുറന്ന് പറഞ്ഞ് മലയാളത്തിലെ യുവനടി 

Malayalilife
topbanner
ലുലുമാളില്‍ വച്ച് അപമാനിക്കും വിധത്തില്‍ ശീരത്തില്‍ സപര്‍ശിച്ചത് രണ്ടു തവണ; എല്ലാം സഹോദരിക്ക് മുന്നില്‍ വച്ചും; തുറന്ന് പറഞ്ഞ് മലയാളത്തിലെ യുവനടി 

കൊച്ചിയിലെ മാളില്‍ നടിയെ അപമാനിക്കാന്‍ ശ്രമം. മലയാളത്തിലെ പ്രമുഖ യുവ നടിക്ക് നേരെയാണ് അപമാന ശ്രമം. കൊച്ചിയിലെ മാളില്‍ വച്ച് രണ്ടു പേര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് നടിയുടെ പരാതി. പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി പരാതിപ്പെട്ടത്. ആരാണ് ആക്രമിച്ചതെന്നും അപമാനിച്ചതെന്നും നടിക്ക് അറിയില്ല.

ഇന്നലെ വൈകിട്ട് കൊച്ചിയിലെ മാളിലാണ് സംഭവം. സഹോദരിക്ക് മുമ്പില്‍ വച്ചായിരുന്നു അപമാന ശ്രമം. അമ്മയും കൂടെയുണ്ടായിരുന്നു. രണ്ട് തവണ ശരീരത്തില്‍ സ്പര്‍ശിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചും അപമാനിക്കാന്‍ ശ്രമിച്ചു, സംസാരിക്കാനും ശ്രമിച്ചു. അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. ഇത്തരക്കാരുടെ മുഖത്ത് അടിക്കണം-ഇതായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവച്ച വികാരം. ഇതിന് പിന്നാലെ സിസിടിവി പരിശോധിക്കുമെന്ന് മാള്‍ അധികൃതരും അറിയിച്ചു. ഇതോടെ കുറ്റവാളികള്‍ പിടിക്കുമെന്ന് ഉറപ്പാവുകാണ്.

സിസിടിവി പരിശോധിച്ച് തീരുമാനം എടുക്കും. ചെറുപ്പക്കാര്‍ അപമാനിച്ചുവെന്ന പരാതിയെ ഗൗരവത്തോടെയാണ് മാള്‍ അധികൃതര്‍ കാണുന്നത്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതി ആയതു കൊണ്ടു തന്നെ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളും നടപടിക്കൊരുങ്ങുന്നത്. സിസിടിവി പരിശോധിച്ച് അപമാനിച്ചവരെ കണ്ടെത്താനാണ് നീക്കം.

മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയമായ യുവ നടിയാണ് അപമാനിക്കപ്പെട്ടത്. ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ നടിക്കുണ്ടായ അനുഭവത്തെ സിനിമാ ലോകവും ഞെട്ടലോടെയാണ് കാണുന്നത്. ഏവര്‍ക്കും തിരിച്ചറിയാവുന്നവര്‍ക്ക് ഇതാണ് ഗതിയെങ്കില്‍ സ്ത്രീ സുരക്ഷ ആശങ്കയിലാണെന്നും ആരോപണം ഉയരുന്നു. നടി പരാതി കൊടുത്തില്ലെങ്കിലും മാള്‍ അധികാരികള്‍ നടപടി എടുക്കാനാണ് സാധ്യത. പൊലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നടിയുടെ പോസ്റ്റ് പരാതിയായി കണക്കിലെടുക്കും.
 

Read more topics: # lulu mall,# actress
lulu mall actress

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES