മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രമൊരുക്കാന്‍ ഒരുങ്ങി സംവിധായകന്‍ അജയ് വാസുദേവ്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത മാസ് ലുക്കിലുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം അജയ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ബോസ് എന്ന പേരിലുള്ള ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററാണ് അജയ് പുറത്തു വിട്ടത്. ഇത് ഒഫീഷ്യല്‍ പോസ്റ്റര്‍ അല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും എന്നുമാണ് അജയ് കുറിച്ചത്.
‘ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കും ഇത്. ഷെഡ്യൂള്‍ സംബന്ധിച്ച പ്ലാനിംഗ് ഒക്കെ പൂര്‍ത്തിയായിട്ടുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് എഴുതുന്നത്. എന്നാല്‍ സിനിമയുടെ പേരോ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്കോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പോസ്റ്ററിലേത് പോലെയായിരിക്കില്ല.’ ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ അജയ് വാസുദേവ് പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയായിരുന്നു ആദ്യ രണ്ട് ചിത്രങ്ങള്‍. നിലവില്‍ മാമാങ്കത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മമ്മൂട്ടി. ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വനില്‍ ജോയിന്‍ ചെയ്യും. അതിനു ശേഷമാകും അജയ് വാസുദേവ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.