കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി മലയാള സിനിമയില്‍ ടോപ് ഗിയറില്‍ പറക്കുന്ന പൃഥ്വിരാജിന്റെ വാഹന കമ്പവും പ്രശസ്തമാണ്. ലോകോത്തര ലക്ഷ്വറി കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടന്റെ ശേഖരത്തില്‍ ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് ലംബോര്‍ഗിനി എസ് യു വി യൂറസ് ആണ്. മലയാള സിനിമാ താരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയായ പൃഥിരാജ് തന്റെ ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാറിനോടുള്ള ഇഷ്ടമാണ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.എന്നാല്‍ ഇത്തവണ സ്വന്തമാക്കിയത് സെക്കന്‍ഡ് ഹാന്‍ഡ് വാഹമനമാണെന്നതാണ് പ്രത്യേകത.
2018-ല്‍ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോര്‍ഗിനി ഹുറാക്കാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് യൂറസ് താരം സ്വന്തമാക്കിയിരിക്കുന്നത്. 2000 കിലോമീറ്റര്‍ മാത്രം ഓടിയ ഹുറാക്കാന്‍ വിറ്റാണ് 5000 കിലോമീറ്ററില്‍ താഴെ ഓടിയ യൂറസ് വാങ്ങിയത്. 2019-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വില സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.
പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഷോറൂമായ റോയല്‍ ഡ്രൈവില്‍ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്. കേരളാ രജിസ്‌ട്രേഷനിലുള്ള 2019 മോഡല്‍ ലക്ഷ്വറി എസ്യുവിയുടെ അന്നത്തെ ഓണ്‍റോഡ് വില ഏകദേശം 4.35 കോടി രൂപയായിരുന്നു
കേരളത്തില്‍ ലംബോര്‍ഗിനി യൂറസ് ബുക്ക് ചെയ്താല്‍ വാഹനം ലഭിക്കാന്‍ ഏകദേശം ഒരുവര്‍ഷം വരെ കാത്തിരിക്കണം എന്നതിനാലാണ് പൃഥിരാജ് സുകുമാരന്‍ സെക്കന്‍ഡ് ഹാന്‍ഡ് തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല ഹുറാക്കനെക്കാള്‍ പ്രായോഗികമായി വാഹനമാണ് യൂറസ് എന്നതും ശ്രദ്ധേയമാണ്. ലംബോര്‍ഗിനിയുടെ നിരയിലെ ആദ്യ എസ്‌യുവിയാണ് യൂറസ്. സൂപ്പര്‍ എസ്‌യുവി എന്ന പേരില്‍ വിപണിയിലെത്തുന്ന മോഡല്‍ ഏറ്റവും വേഗമുള്ള സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ ഒന്നാണ്. 2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്യുവി മോഡലായ യൂറസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്.
പിന്നീട് സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം ഇന്ത്യയിലും എത്തി. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്നുള്ള ഏറ്റവും വിജയകരമായ കാറുകളിലൊന്നാണ് യൂറസ് എന്നതും ശ്രദ്ധേയമാണ്. ആദ്യ കാലങ്ങളില്‍ സൂപ്പര്‍ സ്പോര്‍ട് കാര്‍ മാത്രം നിര്‍മച്ചിരുന്ന ബ്രാന്‍ഡിന്റെ പുതുചിന്തയായിരുന്നു ഈ എസ്യുവി.
ഇന്നുവരെ ഈ സൂപ്പര്‍ എസ്യുവിയുടെ 20,000 യൂണിറ്റുകളാണ് ലോകമെമ്പാടുമുള്ള വിപണികള്‍ക്കായി ലംബോര്‍ഗിനി നിര്‍മിച്ചിട്ടുണ്ട്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് യൂറസ് രൂപമെടുത്തിരിക്കുന്നത്.
ഇരട്ട-ടര്‍ബോചാര്‍ജ്ഡ് 4.0 ലിറ്റര്‍ V8 എഞ്ചിനാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് 6000 rpm-ല്‍ പരമാവധി 641 bhp പവറും 2250 rpm-ല്‍ 850 Nm torque ഉം ഉത്പാദിപ്പിക്കാന്‍ വരെ ശേഷിയുള്ളതാണ്. ഓള്‍-വീല്‍-ഡ്രൈവ് ഉറുസിന് വെറും 3.6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. അതേസമയം 12.8 സെക്കന്‍ഡിനുള്ളില്‍ വാഹനം 200 കിലോമീറ്റര്‍ വേഗതയും കൈയെത്തിപ്പിടിക്കും.
ലംബോര്‍ഗിനി ഉറുസിന്റെ പരമാവധി വേഗത 305 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്. സാധാരണ ഓണ്‍-റോഡ് ഡ്രൈവിംഗിനായി സ്ട്രാഡ (സ്ട്രീറ്റ്), സ്‌പോര്‍ട്ട്, കോര്‍സ (ട്രാക്ക്) എന്നിവയും കൂടാതെ ഓഫ്-റോഡിംഗിനായി സബ്ബിയ (സാന്‍ഡ്), ടെറ (ഗ്രാവല്‍), നീവ് (സ്നോ എന്നിവയുമാണ് ഇറ്റാലിയന്‍ ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്.
സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്. അസാധാരണമായ പെര്‍ഫോമന്‍സിന്റെയും വൈവിധ്യമാര്‍ന്ന കഴിവുകളുടെയും സമന്വയമാണ് ലംബോര്‍ഗിനി ഉറുസ് എസ്യുവിയെന്ന് തറപ്പിച്ചു പറയാനാവും.
വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാല്‍ ലംബോര്‍ഗിനി ഉറുസിന് 5,112 മില്ലീമീറ്റര്‍ നീളവും 2,016 മില്ലീമീറ്റര്‍ വീതിയും 1,638 മില്ലീമീറ്റര്‍ ഉയരവും 3,003 മില്ലീമീറ്റര്‍ വീല്‍ബേസുമാണുള്ളത്. 2,200 കിലോഗ്രാം ഭാരമുള്ള എസ്യുവിക്ക് 85 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് കമ്പനി നല്‍കിയിരിക്കുന്നത്.
വണ്ടികമ്പത്തില്‍ ഏറെ മുന്നിലുള്ള മലയാള സിനിമാ താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. കരിയറിന്റെ ആദ്യകാലത്ത് തന്നെ ബിഎംഡബ്ല്യു റോഡ്സ്റ്റര്‍ മോഡല്‍ C4, പോര്‍ഷ 911 കാബ്രിയോ, പോര്‍ഷ കയാന്‍, ഔഡി Q7 എസ്യുവി, 95 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, മിനി കൂപ്പര്‍ JCW, തുടങ്ങിയ വമ്പന്‍ കാറുകളെല്ലാം താരത്തിന് സ്വന്തമായുണ്ട്. ഈ നിരയിലേക്കാണ് പുതിയ ലംബോര്‍ഗിന് ഉറുസിന്റെ കടന്നുവരവും.
ഈയിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയും (Rohit Sharma) ലംബോര്‍ഗിനിയുടെ കിടിലന്‍ മോഡലായ ഉറുസ് സ്വന്തമാക്കിയിരുന്നു.