68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്നലെ വൈകിട്ട് വിതരണം ചെയ്്തപ്പോള്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചിക്കു വേണ്ടി ഭാര്യ സിജി സ്വീകരിച്ചു. സച്ചിയുടെ സ്വപ്നമായിരുന്നു ദേശീയ അവാര്‍ഡെന്നും സ്വര്‍ഗത്തില്‍ ഇരുന്നു അദ്ദേഹമിത് കാണുമെന്ന് ഉറപ്പുണ്ടെന്നും സിജി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സിജിയുടെ വാക്കുകള്‍:
നീ പറഞ്ഞു നമ്മള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നര്‍ കഴിക്കും..,നാഷണല്‍ അവാര്‍ഡ് വാങ്ങും..അന്ന് നിന്റെ മൂര്‍ദ്ധാവില്‍ ചുംബനം നല്‍കിയിട്ടു ഞാനതു സ്വീകരിക്കും .
ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റു വാങ്ങും.
ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയില്‍ തന്നെ എത്തിച്ചു .
അതെ നീ ചരിത്രം തേടുന്നില്ല....
നിന്നെ തേടുന്നവര്‍ക്കൊരു ചരിത്രം ആണ് നീ..
ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂര്‍ത്തം..
ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയില്‍ എത്തിച്ചേര്‍ന്ന ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ കയ്യില്‍ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവര്‍ഗ്ഗത്തില്‍നിന്നും ഉയര്‍ന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാര്‍ഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂര്‍ത്തം
കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാര്‍ഡും പ്രഥമ വനിതയില്‍ നിന്നും ഞാന്‍ സ്വീകരിക്കും....
പ്രീയപ്പെട്ട സച്ചീ..
ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്...സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്.നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്...
നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ ആണ് ഞാന്‍ .