സഹിച്ച വേദനയെക്കുറിച്ച് ഇനിയും മൗനം പാലിക്കാന്‍ കഴിയില്ല;സഹോദരനും ഗായകനുമായ അര്‍മാന്‍ മാലിക്കുമായുള്ള ബന്ധം വഷളാകാന്‍ കാരണം തന്റെ മാതാപിതാക്കള്‍; ''കുടുംബവുമായി ബന്ധം വേര്‍പെടുത്തിയെന്ന് അമാല്‍ മാലിക് 

Malayalilife
 സഹിച്ച വേദനയെക്കുറിച്ച് ഇനിയും മൗനം പാലിക്കാന്‍ കഴിയില്ല;സഹോദരനും ഗായകനുമായ അര്‍മാന്‍ മാലിക്കുമായുള്ള ബന്ധം വഷളാകാന്‍ കാരണം തന്റെ മാതാപിതാക്കള്‍; ''കുടുംബവുമായി ബന്ധം വേര്‍പെടുത്തിയെന്ന് അമാല്‍ മാലിക് 

സംഗീതസംവിധായകന്‍, ഗായകന്‍, സംഗീത നിര്‍മ്മാതാവ്, പശ്ചാത്തല സ്‌കോറര്‍, അവതാരകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട ബോളിവുഡിന്റെ പ്രിയപ്പെട്ട പിന്നണി ഗായകനാണ് അമാല്‍ മാലിക്. 2008 ല്‍ തന്റെ സംഗീത സംവിധായക യാത്ര ആരംഭിച്ച അമാല്‍, റൗഡി റാത്തോഡ്, ആര്‍ രാജ്കുമാര്‍, ഹീറോയിന്‍, ഫാറ്റ പോസ്റ്റര്‍ നിക്ല ഹീറോ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ക്ക് നിര്‍മ്മാണവും സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. 

സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന ഗായകനാണ് അമാല്‍. 
ഇപ്പോഴിതാ മാതാപിതാക്കളുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പെടുത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് അമാല്‍ മാലിക്. തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് മാത്രമേ ഇനി അവരുമായി ബന്ധപ്പെടുകയുള്ളുവെന്നും മാലിക് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ഈ തീരുമാനം വൈകാരികമല്ലെന്നും മറിച്ച് സഹോദരന്‍ അര്‍മാന്‍ മാലിക്കുമായുള്ള ബന്ധം അകറ്റിയതും വഷളാക്കിയതും മാതാപിതാക്കളാണെന്നും അമാല്‍ കുറിച്ചു.  

സഹിച്ചുകൊണ്ടിരുന്ന വേദനയേക്കുറിച്ച് മിണ്ടാനുള്ള അവസ്ഥയില്‍ താന്‍ എത്തിയിരിക്കുകയാണെന്നും വേണ്ടപ്പെട്ടവര്‍ക്കായി സുരക്ഷിതമായ ജീവിതം ഒരുക്കാന്‍ രാവും പകലും കഷ്ടപ്പെട്ടിട്ടും അവഗണനയാണ് നേരിട്ടതെന്നും അമാല്‍ കുറിപ്പില്‍ പറയുന്നു.

'ഞാന്‍ സഹിച്ച വേദനയെക്കുറിച്ച് ഇനി മിണ്ടാതിരിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ഞാന്‍ എത്തിയിരിക്കുന്നു. വേണ്ടപ്പെട്ടവര്‍ക്ക് സുരക്ഷിതമായ ജീവിതം ഒരുക്കാനായി രാവും പകലും കഷ്ടപ്പെട്ടിട്ടും വര്‍ഷങ്ങളായി ഞാന്‍ എന്തൊക്കെയോ കുറവുള്ളവനാണെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പുറത്തിറങ്ങിയ 126 മെലഡികളില്‍ ഓരോന്നുമുണ്ടാക്കാന്‍ ഞാന്‍ എന്റെ രക്തവും വിയര്‍പ്പും കണ്ണീരും ചെലവഴിച്ചിട്ടുണ്ട്. പക്ഷേ ഇന്ന്, എന്റെ സമാധാനം നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. 

വൈകാരികമായും സാമ്പത്തികമായും ഞാന്‍ തളര്‍ന്നുപോയി. അത് മാത്രമാണ് എന്റെ ചെറിയൊരു ആശങ്ക. പക്ഷേ ഈ സംഭവങ്ങള്‍ കാരണം ഞാന്‍ ഒരു വിഷാദ രോഗിയാണ് എന്നതാണ്. അതെ, എന്റെ പ്രവൃത്തികള്‍ക്ക് ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തണം, പക്ഷേ എന്റെ ആത്മാവ് തന്നെ മോഷ്ടിച്ച പ്രിയപ്പെട്ടവരുടെ പ്രവൃത്തികളാല്‍ എന്റെ ആത്മാഭിമാനം വേദനപ്പിച്ചു.

എന്റെ പ്രവൃത്തികള്‍ക്ക് എന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും എന്നാല്‍ എന്റെ പ്രിയപ്പെട്ടവരുടെ പ്രവൃത്തികള്‍ എന്നെ ഇല്ലാതാക്കിയിട്ടുണ്ട്. ഇന്ന് വളരെ ഭാരിച്ച ഹൃദയത്തോടെ, ഈ വ്യക്തിപരമായ ബന്ധങ്ങളില്‍നിന്ന് ഞാന്‍ പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുന്നു. ഇനി മുതല്‍, എന്റെ കുടുംബവുമായുള്ള എന്റെ ഇടപെടലുകള്‍ കര്‍ശനമായി പ്രൊഫഷണലായിരിക്കും. ഇത് കോപത്തില്‍ എടുത്ത തീരുമാനമല്ല, മറിച്ച് എന്റെ ജീവിതം സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള ആവശ്യകതയില്‍ നിന്നുണ്ടായതാണ്. സത്യസന്ധതയോടും ശക്തിയോടുംകൂടി എന്റെ ജീവിതം ഓരോന്നായി കെട്ടിപ്പടുക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്...'' മാലിക് പോസ്റ്റില്‍ കുറിച്ചു. ആദ്യം ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യങ്ങള്‍ താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഈ പോസ്റ്റ് താരം പിന്‍വലിച്ചു. പിന്നീട് സ്റ്റോറിയിലാണ് അമാല്‍ മനസ്സ് തുറന്നത്.

കുടുംബാംഗങ്ങളുമായി ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് പിന്നീട് അമാല്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് പിന്‍വലിച്ചിരുന്നു. പിന്നീട്, ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സഹോദരനുമായുള്ള ബന്ധത്തേക്കുറിച്ചും അമാല്‍ അക്കാര്യം പറഞ്ഞു. തനിക്കും സഹോദരന്‍ അര്‍മാന്‍ മാലിക്കിനുമിടയില്‍ ഒന്നും മാറാന്‍ പോകുന്നില്ലെന്ന് അമാല്‍ വ്യക്തമാക്കി.എന്നാല്‍ ഈ പോസ്റ്റിനോട് പ്രതികരിച്ച അമാല്‍ മാലികിന്റെ അമ്മ ജ്യോതി മാലിക് ഇത്തരം ഒരു പോസ്റ്റ് അമാലിന്റെ സ്വതന്ത്ര്യമാണെന്നും ഇത്തരം പോസ്റ്റില്‍ മാധ്യമങ്ങള്‍ കൂടുതലായി ഇടപെടരുതെന്നും പറഞ്ഞു.

പാട്ടുകള്‍ കമ്പോസ് ചെയ്യുക മാത്രമല്ല, ബദരീനാഥ് കി ദുല്‍ഹാനിയയിലെ 'ആഷിക് സറണ്ടര്‍ ഹുവാ', നൂര്‍ എന്ന ചിത്രത്തിലെ ഒരു ഗാനം തുടങ്ങിയ ചില ഗാനങ്ങളും അമാല്‍ മാലിക് ആലപിച്ചിട്ടുണ്ട്. സിംഗിള്‍സും രചിച്ചിട്ടുള്ള അമാല്‍, സഹോദരന്‍ അര്‍മാന്‍ മാലിക്കിനൊപ്പം സഹകരിച്ചും സംഗീതയാത്ര തുടര്‍ന്നു. സോനു കി ടിറ്റു കി സ്വീറ്റിയിലെ സംഗീത രചനകള്‍ക്ക് മികച്ച സംവിധായകനുള്ള ഐഫ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് അമാലിന്.

singer amaal malik family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES