അന്തരിച്ച സീരിയല്‍ സംവിധായകന്‍ ആദിത്യന്റെ ഭാര്യ രോണു കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം സുചിത്ര നായര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ കുടുംബ ബന്ധം തകരാന്‍ സുചിത്ര കാരണമായി എന്നാണ് രോണു ആരോപിച്ചത്. രോണുവിന്റെ അഭിമുഖം പുറത്ത് വന്നതോടെ നിരവധി ആരോപണ പ്രത്യാരോപണങ്ങളും സോഷ്യല്‍മീഡിയ വഴി ഉയരുകയുണ്ടായി. എന്നാല്‍ രോണു ചന്ദ്രന്റെ ആരോപണങ്ങളില്‍ സുചിത്ര നായര്‍ നിയമപരമായി നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
വാര്‍ത്തകളും പ്രസ്താവനകളും തനിക്ക് അറിവോ ബന്ധമോ ഇല്ലാത്തത് ആണെന്നും വിഷയത്തില്‍ പരാതി നല്‍കിയതായും സുചിത്ര ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. സുചിത്ര നായരാണ് ഞങ്ങളുടെ ജീവിതം തകര്‍ത്തതെന്നായിരുന്നു രോണു ചന്ദ്രന്റെ ആരോപണം. ആദിത്യനും താനും മരിക്കുന്നതിന് മുമ്പ് അകല്‍ച്ചയിലായിരുന്നെന്നും നടി സുചിത്ര നായരുടെ കടന്ന് വരവാണ് വിവാഹ ജീവിതത്തില്‍ പ്രശ്‌നമായതെന്നും രോണു പറഞ്ഞു.
അതേസമയം ആദിത്യന്റെ സീരിയലുകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച സജി സൂര്യ കഴിഞ്ഞ ദിവസം രോണുവിനെതിരെ സംസാരിച്ച രംഗത്തെത്തി. രോണുവിന്റെ ഭാഗത്താണ് തെറ്റെന്നും സുചിത്ര ഈ സംഭവങ്ങളിലൊന്നും ഇല്ലെന്നും സജി സൂര്യ പറഞ്ഞു.
വാനമ്പാടി കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞാണ് സ്വാന്തനത്തിലെത്തുന്നത്. സുചിത്ര നായര്‍ ഒന്നര വര്‍ഷം മുന്നേ സീരിയല്‍ കഴിഞ്ഞ് പോയതാണെന്നും സജി സൂര്യ പറഞ്ഞു. വീട് വെക്കാനുള്ള ഓട്ടത്തിലായിരുന്നു ആദിത്യന്‍ സര്‍. ആ സമയത്ത് എങ്ങനെ വേറൊരാള്‍ക്ക് പൈസ കൊടുക്കാന്‍ പറ്റുമെന്നും സജി സൂര്യ ചോദിച്ചു. സജി സൂര്യയുടെ വാദങ്ങള്‍ക്കെതിരെയും വീഡിയോയിലൂടെ മറുപടിയുമായി രോണു രംഗത്തെത്തി.
ഇന്റര്‍വ്യൂവില്‍ അവര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഉത്തരം നല്‍കി. അതിലൊരു കുഴപ്പവുമുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് ഞാന്‍ ഇവിടെ വന്നിരിക്കുന്നത് എന്റെ മക്കളുടെ അനുവാദത്തോട് കൂടിയാണ്. മരിച്ച് പോയ മനുഷ്യനെ മാനം കെടുത്താന്‍ ഞാന്‍ വിചാരിച്ചിട്ടേയില്ല. ചേട്ടനെ പോലെ കണ്ടിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സൂര്യയുടെയും ഭര്‍ത്താവിന്റെ സഹോദരന്റെ വീഡിയോയും കണ്ടു. സജി ചേട്ടനോട് എന്റെ ആദ്യത്തെ ചോദ്യം, നിങ്ങള്‍ എത്ര വര്‍ഷമായി ഞങ്ങളുടെ കൂടെയുണ്ട്.
സുചിത്രയുടെ വിഷയം കള്ളമാണെന്ന് നിങ്ങള്‍ക്ക് മുഖത്ത് നോക്കി പറയാന്‍ പറ്റുമോ. നിങ്ങളെല്ലാവരും ഒത്ത് ചേര്‍ന്ന് ഒരു സ്ത്രീയെ നാറ്റിക്കണമെന്ന് പറഞ്ഞ് വന്നതല്ലേ. സുചിത്രയുടെ വിഷയം കാരണമാണ് ഞാനും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. നിവൃത്തിയില്ലായിരുന്നു. സഹിക്കുന്നതിനപ്പുറമായിരുന്നെന്നും രോണു പറയുന്നു. തന്നെക്കുറിച്ച് മോശമായാണ് സജി സൂര്യ സംസാരിച്ചതെന്നും ആരോപണങ്ങള്‍ക്ക് ഇയാള്‍ തെളിവ് നല്‍കണമെന്നും രോണു പറയുന്നുണ്ട്.
രോണുവിനെ മറ്റൊരാള്‍ക്കൊപ്പം കണ്ടത് കൊണ്ടാണ് ആദിത്യന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും കഴിഞ്ഞ ദിവസം സജി സൂര്യ പറഞ്ഞിരുന്നു. ആദിത്യന്‍ സര്‍ എന്നെയും കൂട്ടിയാണ് വീട്ടിലേക്ക് പുളളി അവിടെ ചെന്നപ്പോള്‍ വേറൊരു വ്യക്തിയെ കാണുന്നു. ഭയങ്കര ടെന്‍ഷനായി ഓടി പുറത്ത് വരുന്നു. ആദിത്യന്‍ സര്‍ സ്‌ട്രോങ്ങായ വ്യക്തിയാണ്. ഇതിന് ശേഷം പുള്ളി വിറച്ചാണ് നിന്നത്. പിന്നെ ഭാര്യയുമായി ഭയങ്കര പ്രശ്‌നമുണ്ടായി. രണ്ട് മൂന്ന് ദിവസം പുള്ളി വീട്ടില്‍ പോയിട്ടില്ല. പിന്നീട് രോണു സ്വാന്തനം സീരിയലിന്റെ സെറ്റിലെത്തി വലിയ പ്രശ്‌നമുണ്ടാക്കിയെന്നും സജി സൂര്യ പറഞ്ഞു.