മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ തല്ലുമാലയുടെ സ്‌പെക്റ്റാക്കിള്‍ ഷോ. ജനസാഗരത്തെ സാക്ഷിയാക്കി നടന്ന ഷോയില്‍ ടൊവിനോയും കല്യാണിയും ഷൈന്‍ ടോം ചാക്കോയും സംവിധായകന്‍ ഖാലിദ് റഹ്മാനും നിര്‍മാതാവ് ആഷിക്ക് ഉസ്മാനും തിരക്കഥാകൃത്ത് മുഹസിന്‍ പെരാരിയും പങ്കെടുത്തു.
പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് താരങ്ങളെ കാണാനും പരിപാടിയില്‍ പങ്കെടുക്കാനും കാത്ത് നിന്നത്.ഓഗസ്റ്റ് 12ന് തിയേറ്ററില്‍ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയില്‍ ആരംഭിച്ചു കഴിഞ്ഞു.
ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. മണവാളന്‍ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദര്‍ശന്‍ എത്തുക.
അടുത്തിടെ ണ്ടാക്കിപ്പാട്ട്... എന്ന നൃത്ത നമ്പര്‍ സിനിമയില്‍ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈന്‍ ടോം എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിന്‍ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരന്‍, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിന്‍ ഡാന്‍, ലുക്മാന്‍ അവറാന്‍, അദ്രി ജോ, ഗോകുലന്‍, ബിനു പപ്പു എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
'ഒരേ സമയം ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണ് 'തല്ലുമാല'. ഖാലിദിന്റെ മുന്‍ ചിത്രങ്ങളായ അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമ ഒരു എന്റര്‍ടെയ്‌നറാണ്; ഒരു ഉത്സവ ചിത്രം. മുഹ്‌സിന്റെ മുന്‍ സിനിമകളായ വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയില്‍ നിന്നും ഇത് വ്യത്യസ്തമാണ്. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് 'തല്ലുമാല','' ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞതിങ്ങനെയാണ്.