Latest News

ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്ത മൂവിയാണ് മിന്നല്‍ മുരളി; ടൊവിയാണ് എനിക്കതിലെ സൂപ്പര്‍ ഹീറോ: ദുൽഖർ സൽമാൻ

Malayalilife
ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്ത മൂവിയാണ് മിന്നല്‍ മുരളി; ടൊവിയാണ് എനിക്കതിലെ സൂപ്പര്‍ ഹീറോ: ദുൽഖർ സൽമാൻ

മ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. എന്നാൽ ഇപ്പോൾ മിന്നല്‍ മുരളി തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ചിത്രമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്ന് മിന്നല്‍ മുരളിയുടെ പാര്‍ട്ട്-2 ഇറക്കട്ടെയെന്ന് ആഗ്രഹിക്കുകയാണെന്നും, ടൊവിനോയ്ക്ക് ചേരുന്നത് പോലെ അത്തരം വേഷങ്ങള്‍ തനിക്ക് ചേരുമെന്ന് കരുതുന്നില്ലെന്ന് ദുല്‍ഖര്‍ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്ത മൂവിയാണ് മിന്നല്‍ മുരളി. ഷൂട്ട് ചെയ്ത സമയത്ത് തന്നെ ഇതൊരു സൂപ്പര്‍ ഹീറോ പടമാണെന്ന് ടൊവി പറഞ്ഞിരുന്നു. കോമണ്‍ മാന്‍സ് സൂപ്പര്‍ ഹീറോയാണെന്ന് അറിഞ്ഞപ്പോള്‍ ഭയങ്കര രസമായിട്ട് തോന്നി.ബേസിലിന്റെ പടങ്ങളൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. നമ്മള്‍ കൂട്ടുകാരൊക്കെ ഇരുന്ന് സംസാരിക്കുന്നത് പോലെയാണ് അതിലെ തമാശകള്‍. എങ്ങനെയെങ്കിലും അത് തിയേറ്ററില്‍ ഇറക്കാന്‍ നോക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു.

എത്രയും പെട്ടെന്ന് മിന്നല്‍ മുരളിയുടെ പാര്‍ട്ട്-2 ഇറക്കട്ടെയെന്ന് ആഗ്രഹിക്കുകയാണ്. ടൊവിയാണ് എനിക്കതിലെ സൂപ്പര്‍ ഹീറോ. ആ വേഷത്തില്‍ അവന്‍ പെര്‍ഫക്ട് ആണ്. ഞാന്‍ അത് ഇട്ടിട്ടു വന്നാല്‍ അങ്ങനെ തോന്നണമെന്നില്ല. ഞാന്‍ വേറെ വല്ല തരത്തിലും സൂപ്പര്‍ ഹീറോ ആകാന്‍ നോക്കാം’. ദുല്‍ഖര്‍ കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു

Actor dulqar salmaan words about minnal murali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES