Latest News

ഡ്രൈവിങ് സീറ്റില്‍ നസ്രിയ; ഒപ്പം ചിരിയോടെ സഹയാത്രികനായി ഫഹദും;  ബെന്‍സിന്റെ പുതിയ ആഡംബര എസ് യുവി സ്വന്തമാക്കാനെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യലിടത്തില്‍; സ്വന്തമാക്കിയത് 4 കോടിയുടെ വാഹനം

Malayalilife
ഡ്രൈവിങ് സീറ്റില്‍ നസ്രിയ; ഒപ്പം ചിരിയോടെ സഹയാത്രികനായി ഫഹദും;  ബെന്‍സിന്റെ പുതിയ ആഡംബര എസ് യുവി സ്വന്തമാക്കാനെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യലിടത്തില്‍; സ്വന്തമാക്കിയത് 4 കോടിയുടെ വാഹനം

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. കുറച്ചുനാളുകളൈയി വൈകാരികമായും വ്യക്തിപരമായതുമായ പ്രശ്‌നങ്ങളിലൂടെയാണ് താന്‍ കടന്ന് പോകുന്നതെന്നും അതിനാലാണ് സോഷ്യല്‍ മീഡിയയില്‍ താന്‍ ആക്ടീവല്ലാതിരുന്നതെന്നുമാണ് നസ്രിയ അറിയിച്ചത്.

ഇതോടെ നസ്രിയ ഫഹദ് വേര്‍പിരിയല്‍ വരെ ചര്‍ച്ചയായ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ മറ്റൊരു വീഡിയോ ആണ് വൈറലാകുന്നത്.മൂന്നുമാസം മുന്‍പേ ആണ് നാലു കോടി വിലയുടെ ഒരു വാഹനം സ്വന്തമാക്കുന്ന വീഡിയോയാണിത്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ക്കുള്ള ബെന്‍സിന്റെ AMG G63 മോഡല്‍ ആണ് ഇവര്‍ സ്വന്തമാക്കിയത്. 4.6 കോടിയാണ് വാഹനത്തിന്റെ വില.മെഴ്‌സിഡീസ് ബെന്‍സിന്റെ കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ എത്തിയാണ് താരങ്ങള്‍ വാഹനം സ്വന്തമാക്കിയത്.

fahad and nazriya mercede benz

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES