Latest News

​ഗൂ​ഗിള്‍ നോക്കിയാണ് ​ മലയാളം വായിക്കാന്‍ പഠിച്ചത്; നിലവിൽ വായിക്കുന്നത് മോഹന്‍ലാലിന്റെ ഗുരുമുഖങ്ങള്‍; വെളിപ്പെടുത്തലുമായി നടൻ ഗുരു സോമസുന്ദരം

Malayalilife
​ഗൂ​ഗിള്‍ നോക്കിയാണ് ​ മലയാളം വായിക്കാന്‍ പഠിച്ചത്; നിലവിൽ വായിക്കുന്നത്  മോഹന്‍ലാലിന്റെ ഗുരുമുഖങ്ങള്‍; വെളിപ്പെടുത്തലുമായി നടൻ ഗുരു സോമസുന്ദരം

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് ഗുരു സോമസുന്ദരം. ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ മലയാളി പ്രേക്ഷകർ താരത്തെ കൂടുതൽ അടുത്തറിഞ്ഞത് മിന്നൽ മുരളി എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ഇപ്പോൾ  മലയാളത്തില്‍ കൈനിറയെ അവസരമാണ് ​ഗുരു സോമസുന്ദരത്തെ തേടിയെത്തുന്നത്. കൂടുതല്‍ മലയാളം സിനിമകള്‍ ലഭിച്ചതോടെ മലയാളം വായിക്കാന്‍ പഠിച്ചിരിക്കുകയാണ് താരം.

​ഗൂ​ഗിള്‍ നോക്കിയാണ് ​ഗുരു സോമസുന്ദരന്‍ മലയാളം വായിക്കാന്‍ പഠിച്ചത്. ഇപ്പോള്‍ സൂപ്പതാരം മോഹന്‍ലാല്‍ രചിച്ച ഗുരുമുഖങ്ങള്‍ എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. മലയാളം വായിക്കാന്‍ പഠിച്ചതിനെ കുറിച്ചുള്ള അനുഭവം ഗുരു സോമസുന്ദരം തന്നെയാണ് വിഡിയോയിലൂടെ പങ്കുവച്ചത്. മലയാളം ഉച്ഛാരണം ശരിയാവാനാണ് ഭാഷ പഠിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. വായിക്കാന്‍ പഠിച്ച ശേഷം മലയാള സിനിമയില്‍ അഭിനയിച്ചപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടെ അനായാസമായി മാറി എന്നും ഗുരു വിഡിയോയില്‍ പറയുന്നു.

തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായി, 2002 മുതൽ 2011 വരെ ഗുരു സോമസുന്ദരം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 2003 - ൽ സംവിധായകൻ ത്യാഗരാജൻ കുമരരാജ, കൂത്തുപ്പട്ടറൈയുടെ ചന്ദ്രഹരി എന്ന നാടകത്തിലെ ഗുരുവിന്റെ അഭിനയം കണ്ടശേഷം ഭാവിയിൽ താൻ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് അഭിനയിക്കാനുള്ള വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. പിന്നീട് 2008 - ൽ കുമരരാജ, തന്റെ ആദ്യ സംവിധാന സംരംഭമായ ആരണ്യ കാണ്ഡം എന്ന നിയോ - നോയർ ചലച്ചിത്രത്തിൽ, കാളൈയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഗുരു സോമസുന്ദരത്തെ ക്ഷണിച്ചു. ഈ ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഗുരു, തന്റെ ശരീരഭാരം കുറയ്ക്കുകയും തന്റെ ചലന ശൈലികൾക്കും ശരീര ഭാഷയ്ക്കുമൊക്കെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. 2011 - റിലീസ് ആയ ആരണ്യ കാണ്ഡം, ആ വർഷം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ഗുരുവിന്റെ അഭിനയം നിരൂപക പ്രശംസ കരസ്ഥമാക്കുകയും ചെയ്തു.

കൂത്തുപ്പട്ടറൈയിൽ നിന്നും പുറത്തു വന്ന ശേഷം, ഫ്രീലാൻസ് നാടക നടനായി ഏതാനും നാടകങ്ങളിൽ അഭിനയിച്ച ഗുരു, തുടർന്ന് 5 സുന്ദരികൾ എന്ന ചലച്ചിത്രത്തിലെ ഷൈജു ഖാലിദ് സംവിധാനം ചെയ്ത ഭാഗത്ത് ഒരു ഫോട്ടോഗ്രാഫറിന്റെ കഥാപാത്രത്തെയും അവതരിപ്പിച്ചു.[4] തുടർന്ന് അതേ വർഷം സുശീന്ദ്രൻ സംവിധാനം ചെയ്ത പാണ്ഡ്യ നാട് എന്ന ചലച്ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2016 - ൽ രാജു മുരുകൻ സംവിധാനം ചെയ്ത രാഷ്ട്രീയ - ആക്ഷേപഹാസ്യ ചലച്ചിത്രമായ ജോക്കറിലെ, ഗുരു അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Actor guru somasundharam words about malayalam learning

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES