Latest News

എന്നെ വച്ച് സിനിമ ചെയ്ത് വില്‍ക്കാനല്ല ഞാന്‍ ഡേറ്റ് ചോദിച്ചത്; ലാല്‍ എന്റെ കൈ പിടിച്ച് തിരിച്ചു: ഇന്നസെന്റ്

Malayalilife
എന്നെ  വച്ച് സിനിമ ചെയ്ത് വില്‍ക്കാനല്ല ഞാന്‍ ഡേറ്റ് ചോദിച്ചത്; ലാല്‍ എന്റെ കൈ പിടിച്ച് തിരിച്ചു: ഇന്നസെന്റ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഇന്നസെന്റ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കാറ്റപത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ 
മോഹന്‍ലാലുമൊത്തുള്ള ഒരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. കൗമുദി മൂവീസിലായിരുന്നു താരത്തിന്റെ പ്രതികരണം. 

ജഗതി ശ്രീകുമാര്‍ ചെയ്ത റോള്‍ ഞാന്‍ ചെയ്യേണ്ടതായിരുന്നു. സത്യന്‍ അന്തിക്കാടിന്റെയും ഹരന്റെയും പ്രിയദര്‍ശന്റെയും ചിത്രങ്ങള്‍ ഞാന്‍ വിട്ടിട്ടുണ്ട്. ആ സമയം ഞാനും ഭാര്യയും മകനുമൊത്ത് കറങ്ങി നടക്കും. കശുമാവ് പൂക്കുന്ന കാലമായത് കൊണ്ട് ഇന്നസെന്റ് വരില്ലെന്ന് ചിലര്‍ കളിയാക്കി പറയാറുണ്ട്.

മോഹന്‍ലാലുമായി നല്ല അടുപ്പമുണ്ടായിരുന്നു. എനിക്കൊരു അഞ്ച് ദിവസം തരാമോന്ന് ഞാന്‍ ചോദിച്ചു. കുറച്ച് നേരം സത്യന്‍ അന്തിക്കാടുമായി ആലോചിച്ച ശേഷം ഡേറ്റ് തരാമെന്ന് ലാല്‍ പറഞ്ഞു. ഗസ്റ്റ് റോള്‍ ആണോന്ന് ലാല്‍ ചോദിച്ചു. ഗസ്റ്റ് റോള്‍ അല്ല, നമുക്ക് എവിടെയെങ്കിലും പോയിരുന്ന് വര്‍ത്തമാനം പറയാമെന്ന് ഞാന്‍ പറഞ്ഞു. തന്നെ വച്ച് സിനിമ ചെയ്ത് വില്‍ക്കാനല്ല ഞാന്‍ ഡേറ്റ് ചോദിച്ചത്. എന്നെപ്പോലും ഞാന്‍ വിറ്റ് തീര്‍ന്നില്ല. ലാല്‍ എന്റെ കൈ പിടിച്ച് തിരിച്ചു’- ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

Actor innocent share funny moments with mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES