മലയാള സിനിമയിൽ വാഹനങ്ങളോട് കമ്പമുള്ള നിരവധി താരങ്ങൾ ഉണ്ട്. നിരത്തിലിറങ്ങുന്ന പുത്തൻ മോഡലുകൾസ്വന്തമാക്കാനും ഇക്കൂട്ടർക്ക് തിടുക്കവും ഏറെയാണ്. എന്നാൽ വാഹനങ്ങളിൽ താരങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മിനി കൂപ്പർ. മ്മൂട്ടിയ്ക്കും കുഞ്ചാക്കോ ബോബനും പിറകെ നടന്‍ ജയസൂര്യയും സ്വന്തമാക്കിയിരിക്കുകയാണ് ഈ താരത്തെ. എന്നാൽ ഇപ്പോൾ നടൻ ജയസൂര്യ സ്വന്തമാക്കിയിരിക്കുന്ന മിനി കൂപ്പര്‍ കുറച്ചുകൂടി 'എക്സ്ക്ലൂസീവ്' ആണ്. അതിന് പ്രധാന കാരണം എന്ന് പറയുന്നത് ഇതേ പ്രത്യേകതകള്‍ ഉള്ള മിനി കൂപ്പര്‍ ഇന്ത്യയില്‍ മറ്റാര്‍ക്കും ഇല്ല എന്നുള്ളതാണ്.
ജയസൂര്യ സ്വന്തമാക്കിയിരിക്കുന്നത് മിനികൂപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായ മിനി ക്ലബ് മാന്‍ ഇന്ത്യന്‍ സമ്മര്‍ എഡിഷനാണ്. മിനികൂപ്പര്‍ ഇന്ത്യന്‍ വിപണിയില്‍ ആകെ 15 മോഡലുകളാണ് എത്തിച്ചിരിക്കുന്നത്. ഇതിന്റെ എക്സ്‌ഷോറൂം വില ഏകദേശം 54 ലക്ഷം രൂപയാണ്. കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പില്‍ നിന്നാണ് ജയസൂര്യ ഈ എക്സ്ക്ലൂസീവ് അതിഥിയെ സ്വന്തമാക്കിയിരിക്കുന്നത്. താരം കാര്‍ ഏറ്റുവാങ്ങിയത് ഭാര്യ സരിതയ്ക്കും മക്കളായ ആദിയ്ക്കും വേദയ്ക്കുമൊപ്പം എത്തിയാണ്.
നടൻ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ജൂലായില്‍ ആണ് മിനി കൂപ്പര്‍ സ്വന്തമാക്കിയത്. ചാക്കോച്ചനും സ്വന്തമാക്കിയത് മിനി കൂപ്പറിന്റെ സ്പെഷ്യല്‍ എഡിഷന്‍ തന്നെയായിരുന്നു. മിനികൂപ്പറിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപണിയിലെത്തിച്ച മോഡലായിരുന്നു ചാക്കോച്ചൻ സ്വന്തമാക്കിയത്. ആകെ 20 എണ്ണമായിരുന്നു ഈ സ്പെഷ്യല്‍ എഡിഷനില്‍ വരുന്ന കാറുകള്‍ ഇന്ത്യയില്‍ ഇറക്കിയത്, കേരളത്തില്‍ നാലും. അതിലൊന്നാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയത്. സ്‌പെഷ്യല്‍ എഡിഷനിലുള്ളത് കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ്. വാഹനത്തിന്റെ എക്സ്ഷോറൂം വില ഏകദേശം 40 ലക്ഷം രൂപയാണ് . മമ്മൂട്ടിയുടെ പക്കലുള്ള മോഡല്‍ മിനി കൂപ്പര്‍ എസ് ആണ്.