Latest News

തനിക്ക് മനസ്സിലാകാത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ സാധരണക്കാരിൽ എത്തിച്ച് വിജയമാക്കിട്ടുണ്ടെങ്കിൽ ഇതിലും അത് സംഭവിക്കുമെന്ന് താൻ ഉറച്ച് വിശ്വസിച്ചിരുന്നു; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിൽ നിന്ന് മാറാനുള്ള കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

Malayalilife
  തനിക്ക് മനസ്സിലാകാത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ സാധരണക്കാരിൽ എത്തിച്ച് വിജയമാക്കിട്ടുണ്ടെങ്കിൽ ഇതിലും അത് സംഭവിക്കുമെന്ന് താൻ ഉറച്ച് വിശ്വസിച്ചിരുന്നു; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിൽ നിന്ന് മാറാനുള്ള കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിൽ നിന്ന് മാറാനുള്ള കാരണം തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ. ചിത്രത്തിലെയ്ക്ക് താൻ എത്തിയതിനെപ്പറ്റിയും പിന്നീട് പിൻ മാറിയതിനെപ്പറ്റിയും കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ  നേടുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ് രതീഷ് തന്റെ അടുത്ത് കൊണ്ടുവന്ന ആദ്യ കഥ. അന്ന് ആ കഥ പറഞ്ഞപ്പോൾ എന്താണെന്ന് പോലും തനിക്ക് മനസ്സിലായില്ല.എന്തോ ടെക്നോളജി റീലേറ്റഡ്. കഥ ഒന്നും മനസ്സിലാകത്തത് കൊണ്ടു തന്നെ എന്നെ കൊണ്ട് ഇത് പറ്റില്ല എന്നാണ് അന്ന് പറഞ്ഞത്. പിന്നീട് ആ സിനിമ കണ്ടപ്പോഴാണ് അദ്ദേഹമെന്താണ് പറഞ്ഞതെന്ന് മനസ്സിലായത്. പിന്നീട് താൻ അദ്ദേഹത്തെ വിളിച്ച് ഇതുപോലെ കഥയുമായി വരുമ്പോൾ മനസ്സിലാകുന്നത് പോലെ വ്യക്തമായി പറയണമെന്നും പറഞ്ഞിരുന്നു. അതിനു ശേഷം അദ്ദേഹം തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ കഥയാണ് ന്നാ താൻ കേസ് കൊട് എന്നത്.

തമിഴ്നാട്ടിൽ ഒരു അപകടം നടന്നതിനെ മുൻ നിർത്തി, ആദ്യം വളരെ സീരിയസായാണ് കഥ പറഞ്ഞത്. പക്ഷേ തനിക്ക് ഉറപ്പായിരുന്നു ഹാസ്യം മുൻ നിർത്തിയാകും സിനിമ ചെയ്യുക എന്ന്. കാരണം തനിക്ക് മനസ്സിലാകാത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ സാധരണക്കാരിൽ എത്തിച്ച് വിജയമാക്കിട്ടുണ്ടെങ്കിൽ ഇതിലും അത് സംഭവിക്കുമെന്ന് താൻ ഉറച്ച് വിശ്വസിച്ചിരുന്നു.

അത് അതുപോലെ സംഭവിച്ചുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചിത്രത്തിന്റെ പേരിലെ വ്യത്യാസവും ആളുകളെ പെട്ടന്ന് ആകർഷിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് പൊതുവാള്‍. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ന്നാ താൻ കേസ് കൊട് നിര്‍മ്മിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനൊപ്പം തമിഴ് താരം ഗായത്രി ശങ്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Actor kunchako boban words about android kunjappan movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES