Latest News

എല്ലാവരെയും ഒബ്‌സര്‍വ് ചെയ്യുന്ന ആളാണ് മമ്മൂക്ക; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് നടൻ സാജു നവോദയ

Malayalilife
എല്ലാവരെയും ഒബ്‌സര്‍വ് ചെയ്യുന്ന ആളാണ് മമ്മൂക്ക; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് നടൻ സാജു നവോദയ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സജു നവോദയ. കോമഡി വേദികളിലൂടെയാണ് താരം സിനിമയിലേക്ക് ചുവട് വച്ചത്. സോഷ്യൽ മീഡിയയിലൂടെ തന്നെ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി സിനിമാ രംഗത്തെ മുന്‍ നിരക്കാര്‍ എല്ലാവരും തനിക്ക് നല്ല പിന്തുണയാണ് നല്‍കിയതെന്ന് തുറന്ന് പറയുകയാണ്  നടന്‍ സാജു നവോദയ. പത്തേമാരി എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.

അതിന് മുമ്പ് മമ്മൂക്കയെ നേരില്‍ കണ്ടിട്ട് പോലുമില്ല. പിന്നെ കുറേ നാളുകള്‍ക്ക് ശേഷമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍ ഷൂട്ട് നടക്കുന്നത്’ സിദ്ദിഖ് സാര്‍ മമ്മൂക്ക വന്നപ്പോള്‍ എല്ലാവരെയും പരിചയപ്പെടുത്തി അപ്പോള്‍ ഞാനും കൊല്ലം സുധിയും മാറി നില്‍ക്കുകയായിരുന്നു. ഇത് സാജു നവോദയ എന്ന് പറഞ്ഞ് എന്നെ പരിയപ്പെടുത്തി. എനിക്കറിയാം ഞാന്‍ പുള്ളിയോട് കൂടെ അഭിനയിച്ചിട്ടുണ്ട്.

പുള്ളി മറന്നു പോയതായിരിക്കാം എന്ന് മമ്മൂക്ക പറഞ്ഞു. അത്രയും എല്ലാവരെയും ഒബ്‌സര്‍വ് ചെയ്യുന്ന ആളാണ് മമ്മൂക്ക. പിന്നെ ലാലേട്ടന്‍ സ്‌കിറ്റ് കളിക്കുന്ന സമയത്ത് വിളിച്ചിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Actor saju navodaya words about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES