തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം തന്റെ പുതിയ ചിത്രം ‘കോബ്ര’യുടെ ഓഡിയോ ലോഞ്ചിനായി ആരോഗ്യം വീണ്ടെടുത്തതിന് ശേഷം എത്തിയിരുന്നു. എന്നാൽ ഇപ്പോൾ താന്‍ ആശുപത്രിയില്‍ ആയതിനെക്കുറിച്ച് വന്ന വാര്‍ത്തകളില്‍ വളരെ രസകരമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ വാര്‍ത്ത കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു, എനിക്ക് ഇഷ്ടമായി’ എന്നാണ് തമാശ രൂപേണ വിക്രം പറഞ്ഞത്. ‘എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമല്ല’, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് സിനിമ രംഗത്തെ ഒരു നടനാണ് വിക്രം. അദ്ദേഹത്തിന്റെ പേരിൽ തമിഴ് സിനിമാ രംഗത്ത് ഒരു പാട് വൻ വിജയം നേടിയ ചിത്രങ്ങൾ ഉണ്ട്. വിക്രമിന്റെ മികച്ച സിനിമകൾ സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ, ഐ, മഹാൻ എന്നിവയാണ്. ദേശീയ അവാർഡ് ജേതാവായ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവാണ്.