വെള്ളച്ചാട്ടത്തില്‍ ഉല്ലസിച്ച് നിമിഷയും അനു സിത്താരയും; വീഡിയോ വൈറൽ

Malayalilife
topbanner
വെള്ളച്ചാട്ടത്തില്‍ ഉല്ലസിച്ച് നിമിഷയും അനു സിത്താരയും; വീഡിയോ വൈറൽ

ലയാളത്തിലെ യുവ നടിമാരായ അനു സിത്താരയും നിമിഷ സജയനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് മുന്‍പ് പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്. 'ഒരു കുപ്രസിദ്ധ പയ്യന്‍'എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ പരിചയം വളര്‍ന്ന് പരസ്പരം എന്തും തുറന്നു പറയാവുന്ന സൗഹൃദമായി മാറിയിരിക്കുകയാണ് ഇവര്‍ക്കിടയില്‍. നിമിഷയ്ക്ക് അനു സിതാര ചിങ്ങിണിയാണ്, അനുവിന് നിമിഷ പ്രിയപ്പെട്ട നിമ്മിയും.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വെള്ളച്ചാട്ടത്തില്‍ ഉല്ലസിക്കുന്ന ഇരുവരുടെയും വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. അനു സിത്താരയാണ് തന്റെ ഇന്‍സ്റ്റാഗ്രാം വഴി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടര്‍ന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥപാത്രങ്ങള്‍ ചെയ്ത നടി. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും, ഒടുവിലായി ഇറങ്ങിയ നായാട്ടും ഏറെ ശ്രദ്ധനേടി. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ സജയന്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് ആണ് നിമിഷ സജയന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sithara (@anu_sithara)

 

Actress Anusithara and nimisha video goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES