Latest News

മഞ്ജു വാര്യരുടെ വസ്ത്രത്തിനായി വാശി പിടിച്ച നാളുകള്‍, ഓര്‍മ്മക്കുറിപ്പ് പങ്കുവച്ച് നടി സരയു മോഹന്‍

Malayalilife
മഞ്ജു വാര്യരുടെ വസ്ത്രത്തിനായി വാശി പിടിച്ച നാളുകള്‍, ഓര്‍മ്മക്കുറിപ്പ് പങ്കുവച്ച് നടി  സരയു മോഹന്‍

ലയാള സിനിമ  സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സരയു. സോഷ്യല്‍ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എത്താറുണ്ട്.  താരത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. എന്നാൽ ഇപ്പോൾ  മഞ്ജു വാര്യര്‍ ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ ധരിച്ച പാവാടയും ബ്ലൗസും വേണമെന്ന് പറഞ്ഞ് കഥയെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പുമായി ഇൻസ്റ്റഗ്രാമിലൂടെ എത്തിയിരിക്കുന്നത്. 

ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സിൽ തോന്നിയത്. പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീർപ്പിച്ചു നടക്കലിന്റെയും ദിവസങ്ങൾ. സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റിസിൽ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു.

പിന്നെ മഞ്ജുവാര്യർ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ എന്ന് പാടി നടപ്പായി. സ്കൂളിൽ അതിട്ട് പാട്ടുപാടി (അന്ന് ഞാൻ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാൻ സ്വയം ആ പരിപാടി നിർത്തി ) പാവാടയും ബ്ലൗസും വേറെ കുറേ വന്നു, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകൾ കൈയ്യിൽ വന്ന് ചേർന്നു.

മഞ്ജു ചേച്ചി വീണ്ടും സിനിമയിൽ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി, സിനിമകളിൽ, ഓണം ഫോട്ടോഷൂട്ടുകളിൽ പല നിറങ്ങളിൽ പാവാടയും ബ്ലൗസ്സുകളും ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്പോൾ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ, ലത്. ഓരോരോ ഭ്രാന്തുകള്‍ എന്നായിരുന്നു സരയു കുറിച്ചത്. 

Actress Sarayu Mohan shares her childhood memories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES