Latest News

ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്: സംയുക്ത വർമ്മ

Malayalilife
ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്: സംയുക്ത വർമ്മ

ലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല.  കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത.

എന്നാൽ ഇപ്പോൾ സംയുക്തയുടെ പഴയകാല അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. മലയാളത്തിൽ കുറച്ച്‌ സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡ് ആണ്. അങ്ങനെ പോകുമ്പോൾ ഇവിടെ ധാവണിയൊക്കെ ധരിച്ച്‌ സ്ക്രീനിൽ എത്തിയവർ തമിഴിലേക്ക് എത്തുമ്പോൾ ​ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറു. ഭാവിയിൽ സംയുക്തയും അതുപോലെ തമിഴിലേക്ക് പോകുമോ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്നാണ് ആരാധകൻ ചോദിച്ചിരിക്കുന്നത്.

വളരെ പക്വതയോടെയും പ്രസക്തമായതുമായ കാര്യങ്ങളാണ് സംയുക്ത വർമ്മ മറുപടിയായി പറഞ്ഞത്. ‘ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതിൽ തെറ്റുകാണുന്നില്ല. സത്യത്തിൽ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തിൽ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാൻ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്,

‘അവർ ഇന്ന് കേരളത്തിൽ മാത്രമല്ല, തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരങ്ങളായില്ലേ, മലയാളത്തിൽ നിന്നു പോയി മറ്റൊരു ഭാഷയിൽ തിളങ്ങാൻ പറ്റുന്നത് വലിയൊരു കാര്യമാണ്. ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്. അതുകൊണ്ട് വിമർശനങ്ങളെ അങ്ങനെ എടുത്താൽ മതി. അതേസമയം ഞാൻ മലയാളത്തിൽ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. ഗ്ലാമറസ്സായുള്ള റോളുകൾ ചെയ്യാൻ തീരെ താത്പര്യമില്ല സംയുക്ത വ്യക്തമാക്കി.

 

Actress samyuktha varmma statement goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES