പ്രസവശേഷം ആശുപത്രി വിട്ട നടി ആലിയ ഭട്ട് രണ്‍ബീറിന്റെ കുടുംബവീടായ വാസ്തുവില്‍ എത്തി. വ്യാഴാഴ്ച രാവിലെ ആണ് ആലിയ മകളെയും കൊണ്ട് വീട്ടിലെത്തിയത്. ഇവരുടെ കാര്‍ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയതും പാപ്പരാസികള്‍ പിന്നാലെ കൂടിയിരുന്നു. ഇതിന്റെ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്.
കുഞ്ഞിനെ ക്യാമറാക്കണ്ണുകളില്‍ നിന്നും മാറ്റിപ്പിടിക്കാന്‍ പിതാവ് രണ്‍ബീര്‍ കപൂര്‍ അവളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ബാന്ദ്രയിലെ വീട്ടിലേക്കാണ് ഇവര്‍ എത്തിയത്. ഇവര്‍ക്കൊപ്പം രണ്‍ബീറിന്റെ മാതാവ് നീതു കപൂറും ഉണ്ടായിരുന്നു.
നീതു സിങ്ങും ഭര്‍ത്താവ് ഋഷി കപൂറും താമസിച്ചിരുന്ന പാലി ഹില്‍ ബംഗ്ലാവില്‍ ഏകദേശം മൂന്നു വര്‍ഷങ്ങളായി പുനഃരുദ്ധാരണ പ്രവര്‍ത്തനം നടന്നുവരികയാണ്. എട്ടു നിലകളുള്ള കെട്ടിടമാണിത്. ഇവര്‍ ഇവിടേയ്ക്ക് താമസം മറ്റും എന്ന് ഇ-ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്‍ബീര്‍- ആലിയ ദമ്പതികള്‍ക്ക് ഇതില്‍ ഒരു നില മുഴുവനായും ലഭിക്കും. ഒരു നില ഇവരുടെ മകള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ട്
വിവാഹം കഴിഞ്ഞ് വളരെ വേഗം തന്നെ ആലിയ താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. നവംബര്‍ 6 ശനിയാഴ്ച മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം.
പ്രസവ ശേഷം ആലിയയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കുഞ്ഞ് പിറന്നതിനെക്കുറിച്ച് മനോഹരമായ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒട്ടേറെപ്പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചത്. ആലിയയുടെ കുടുംബത്തിലും മൂന്ന് പെണ്മക്കളാണുള്ളത്.
ഗര്‍ഭകാലത്ത് ആലിയ സ്വന്തം മറ്റേര്‍ണിറ്റി വസ്ത്രബ്രാന്‍ഡ് ആരംഭിച്ചിരുന്നു. ഏറ്റെടുത്ത സിനിമകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമേ ആലിയ വിശ്രമം ആരംഭിച്ചുള്ളൂ.