വിറകടുപ്പില്‍ കഞ്ഞിവച്ച് റോബോട്ട്; സൗബിനും സുരാജും വീണ്ടും ഒന്നിക്കുന്ന ആന്‍ഡ്രോയ്ഡ്‌ കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ആദ്യ ടീസര്‍ കാണാം

Malayalilife
 വിറകടുപ്പില്‍ കഞ്ഞിവച്ച് റോബോട്ട്; സൗബിനും സുരാജും വീണ്ടും ഒന്നിക്കുന്ന ആന്‍ഡ്രോയ്ഡ്‌ കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ആദ്യ ടീസര്‍ കാണാം

വികൃതിക്ക് ശേഷം സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആന്‍ഡ്രോയ്ഡ്‌ കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ടീസര്‍ പുറത്ത്. വിറകടുപ്പില്‍ കഞ്ഞി വെക്കുന്ന റോബോട്ടാണ് ടീസറിന്റെ ഹൈലൈറ്റ്. റോബോട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് യു കെയാണ്.

സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ പ്രതിഫലത്തോളം തന്നെ റോബോട്ടിനായി ചെലവഴിച്ചിട്ടുണ്ട്.മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. 

സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു തുടങ്ങി വന്‍ താരനിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അണിനിരക്കുന്നുണ്ട്. സാനു ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്.ബിജിബാല്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത് ആണ്. നേരത്തെ എത്തിയ പോസ്റ്ററും തരംഗമായിരുന്നു. 

റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നവംബര്‍ 8ന് റിലീസാവും. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് പറയുന്നത്.

Android Kunjappan Version

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES