നടന്‍, മോഡല്‍ എന്ന നിലയില്‍ തന്നെ ബോളിവുഡിലെ ഏറെ പ്രശസ്തനായ താരമാണ് മിലിന്ദ് സോമന്‍. 1990കളിലെ ഇന്ത്യന്‍ ഫാഷന്‍ മേഖലയിലെ മികച്ച താരമായിരുന്ന വ്യക്ത്തി കൂടിയാണ് അദ്ദേഹം. ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രധാലുകൂടിയാണ് താരം. അതുകൊണ്ട് തന്നെ നിരവധി കൗമാരക്കാർ അദ്ദേഹത്തിന്റെ ആരാധകർ ആണ്. ചിട്ടയായ ജീവിതവും വ്യായാമവും ആഹാരരീതികളുമാണ് അന്‍പത്തിനാലാം വയസിലും ചെറുപ്പമായി ഇരിക്കാന്‍ മിലിന്ദിന് സാധിക്കുന്നത്.
ഈ കൊറോണ കാലത്ത് ഫിറ്റ്‌നസിന്റെ പ്രാധാന്യം കൊവിഡില്‍ നിന്ന് മുക്തനായ മിലിന്ദ് വളരെ വലുതാണെന്ന് പറയുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്റെ ദിവസവുമുള്ള ഭക്ഷണരീതി എങ്ങനെയാണെന്ന് പങ്കുവച്ചിരിക്കുകയാണ് താരം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ 500 മില്ലി വെള്ളം കുടിക്കും. 10 മണിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കും. അല്‍പ്പം നട്‌സ്, ഒരു പപ്പായ, ഒപ്പം അതാത് കാലങ്ങളില്‍ ലഭിക്കുന്ന പഴങ്ങള്‍ കഴിക്കും.
രണ്ട് മണിക്ക് ഉച്ച ഭക്ഷണം കഴിക്കും. ചോറും ദാല്‍ കിച്ചടിയും ഒപ്പം പച്ചക്കറികളും. ഇതോടൊപ്പം രണ്ട് സ്പൂണ്‍ നെയ്യുമുണ്ടാക്കും. ചോറില്ലെങ്കില്‍ ആറ് ചപ്പാത്തി കഴിക്കും. മാസത്തില്‍ ഒരിക്കല്‍ ചിക്കന്‍, മട്ടന്‍, മുട്ട എന്നിവ ചെറിയ ഒരു കഷ്ണം കഴിക്കും. അഞ്ച് മണിക്ക് ശര്‍ക്കര ചേര്‍ത്ത കട്ടന്‍ച്ചായ കുടിക്കും. കൃത്യം 7 മണിക്ക് അത്താഴം കഴിക്കും. ഒരു പ്ലേറ്റ് പച്ചക്കറി, വിശപ്പ് അധികമാണെങ്കില്‍ കിച്ചടി. രാത്രി നോണ്‍വെജ് കഴിക്കാറില്ല. ഉറങ്ങുന്നതിന് മുമ്ബ് മഞ്ഞള്‍ ഇട്ട് തിളപ്പിച്ച വെള്ളം, മധുരത്തിന് അല്‍പ്പം ശര്‍ക്കരയും. മധുരത്തിനായി പരമാവധി ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്നും മിലിന്ദ് കുറിച്ചു.